27.3 C
Kottayam
Tuesday, April 30, 2024

വിജയ വഴിയില്‍ ബ്ലാസ്റ്റേഴ്‌സ്‌; ഹൈദരാബാദിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു

Must read

ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ വിജയവഴിയിൽ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദിനെതിരായ അവസാന ലീ​ഗ് മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. നാല് തോൽവികൾക്കും ഒരു സമനിലയ്ക്കും പിന്നാലെ പ്രതീക്ഷയേകുന്ന വിജയമാണ് മഞ്ഞപ്പട നേടിയത്. സീസണിൽ ഒരു വിജയം മാത്രമായി ഹൈദരാബാദ് നിരാശയോടെ കളിക്കളം വിട്ടു.

ലീ​ഗിൽ അവസാന സ്ഥാനക്കാരാണെങ്കിലും യുവനിരയുമായി ഇറങ്ങിയ ഹൈദരാബാദ് മികച്ച പോരാട്ടം തന്നെ നടത്തി. 34-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആദ്യ ​ഗോൾ നേടി. മധ്യനിരയിൽ നിന്നും മുന്നേറ്റ താരമായെത്തിയ മുഹമ്മദ് അയ്മൻ ആദ്യം വലചലിപ്പിച്ചു. ആദ്യ പകുതിയിൽ ഒരു ​ഗോളിന് മുന്നിലെത്താനും കൊമ്പന്മാർക്ക് സാധിച്ചു.

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ കരുത്തരായി. 51-ാം മിനിറ്റിൽ ഡെയ്സൂക്ക് സകായ് ലീഡ് ഉയർത്തി. 81-ാം മിനിറ്റിൽ നിഹാൽ സൂധീഷിന്റെ ​ഗോൾ കൂടെ ആയതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. എന്നാൽ ക്ലീൻ ഷീറ്റ് ബ്ലാസ്റ്റേഴ്സിന് നിഷേധിക്കപ്പെട്ടു. 88-ാം മിനിറ്റിൽ ജാവോ വിക്ടർ ഹൈദരാബാദിനായി ആശ്വാസ ​ഗോൾ നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week