FeaturedNews

ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം. ഐഇഡി സ്‌ഫോടനം ആണെന്നാണ് സൂചന. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന അഞ്ച് കാറുകളുടെ ചില്ലുകള്‍ തകര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

എംബസിക്ക് മുന്നിലെ നടപ്പാതയിലാണ് സ്‌ഫോടനം നടന്നത്. നിലവില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്നോ, പിന്നിലെ കാരണമെന്തെന്നോ വ്യക്തമായിട്ടില്ല. ഉടന്‍ തന്നെ എംബസിയില്‍ ഫോറന്‍സിക് അധികൃതരെത്തി പരിശോധന നടത്തും. ഇതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button