കോഴിക്കോട്: രേഖകളില്ലാതെ കടത്തുകയായിരുന്ന 4 കോടിയോളം വരുന്ന രൂപ കാറിൽ നിന്നും പിടികൂടി. കോഴിക്കോട് കൊടുവള്ളി എളേറ്റിൽ വട്ടോളിയിൽ വെച്ചാണ് സംഭവം നടന്നത്. കാറിൽ ഉണ്ടായിരുന്ന കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാറിന്റെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പ്രതികളെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്നും പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

