തിരുവനന്തപുരം: കേരളത്തിലും ബ്ലാക്ക്ഫംഗസ് സാന്നിധ്യം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി. രാജ്യത്ത് ഗുജറാത്തിലും മഹാരാഷ്ട്രയിലും മാത്രം കണ്ടു വന്ന ബ്ലാക്ക് ഫംഗസ് സാന്നിധ്യം അപൂര്‍വ്വമായി കേരളത്തിലും കണ്ടെത്തിയതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോവിഡിന് മുമ്പും ബ്ലാക്ക് ഫംഗസിന്റെ സാന്നിധ്യം കേരളത്തില്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നതായും ഇക്കാര്യം സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് കൂടുതല്‍ പരിശോധന നടത്തിവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇപ്പോള്‍ കോവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന ബ്ലാക്ക് ഫംഗസ് എന്ന പൂപ്പല്‍ബാധ കോവിഡ് ബാധിതരില്‍ വലിയതോതില്‍ രാജ്യത്ത് കാണപ്പെടുന്നുണ്ട്. ബ്ലാക്ക് ഫംഗസ് ഒരു പുതിയ രോഗബാധയല്ല. വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്.
വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. ബ്ലാക്ക് ഫംഗസ് ബാധ അവഗണിച്ചാല്‍ മരണം വരെ സംഭവിച്ചേക്കാം