24.1 C
Kottayam
Friday, June 5, 2026

രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎല്‍എ ബിജെപിയുടെ പരാഗ് ഷാ; ആസ്തി 3400 കോടി; രണ്ടാമന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍; 1413 കോടി; പശ്ചിമബംഗാളിലെ ഈ എംഎല്‍എ ദരിദ്രനായ നിയമസഭാംഗം

Must read

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എ ബിജെപിയുടെ പരാഗ് ഷായെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ ഘട്‌കോപാര്‍ ഈസ്റ്റ് എംഎല്‍എയായ പരാഗ് ഷായുടെ ആസ്തി 3400 കോടിയാണെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് പട്ടികയില്‍ രണ്ടാമത്. 1413 കോടിയാണ് കനകപുര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡി കെ ശിവകുമാറിന്റെ ആസ്തി.

പശ്ചിമബംഗാളിലെ ഇന്ദുസ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ നിര്‍മല്‍ കുമാര്‍ ധാരയാണ് ഏറ്റവും ദരിദ്രനായ നിയമസഭാംഗം. തന്റെ കൈയില്‍ 1700 രൂപയാണ് ഉള്ളതെന്നാണ് ധാരയുടെ സത്യവാങ്മൂലത്തിലുള്ളത്. ഏറ്റവും സമ്പന്നരായ പത്ത് എംഎല്‍എമാരുടെ പട്ടികയില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള നാല് എംഎല്‍എമാരുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനായി എംഎല്‍എമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളെ അടിസ്ഥാനമാക്കിയാണ് എഡിആര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. 28 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4092 സിറ്റിങ് എംഎല്‍എമാരെയാണ് എഡിആര്‍ പഠനവിധേയമാക്കിയത്. 24 എംഎല്‍എമാരുടെ സത്യവാങ്മൂലം വായിക്കാനാവില്ലെന്നും ഏഴ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

- Advertisement -

- Advertisement -

കര്‍ണാടകയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ കെ.എച്ച് പുട്ടസ്വാമി ഗൗഡ- 1267 കോടി, കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രിയാകൃഷ്ണ- 1156 കോടി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു (ടിഡിപി)- 931 കോടി, മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി (വൈഎസ്ആര്‍ കോണ്‍ഗ്രസ്)- 757 കോടി, ആന്ധ്രയിലെ ടിഡിപി എംഎല്‍എ പി നാരായണ- 824 കോടി, ആന്ധ്രയിലെ ടിഡിപി എംഎല്‍എ പി പ്രശാന്തി റെഡ്ഡി- 716 കോടി എന്നിങ്ങനെയാണ് സമ്പന്നരായ നിയമസഭാംങ്ങളുടെ പട്ടികയിലെ മുന്‍നിരക്കാര്‍.

ഏറ്റവും സമ്പന്നരായ 10 എംഎല്‍എമാരുടെ പട്ടികയില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള നാല് എംഎല്‍എമാരുണ്ട്. ഐടി മന്ത്രി നര ലോകേഷ്, ഹിന്ദുപൂര്‍ എംഎല്‍എ എന്‍. ബാലകൃഷ്ണ എന്നിവരുള്‍പ്പെടെ ഏഴ് എംഎല്‍എമാരും സംസ്ഥാനത്തെ ഏറ്റവും സമ്പന്നരായ 20 എംഎല്‍എമാരില്‍ ഉള്‍പ്പെടുന്നു.

- Advertisement -

എംഎല്‍എമാരുടെ ആകെ ആസ്തി സംസ്ഥാനങ്ങള്‍ തോറും വ്യത്യാസപ്പെട്ടിരിക്കുന്നു. കര്‍ണാടക എംഎല്‍എമാരുടെ (223 അംഗങ്ങള്‍) ആകെ ആസ്തി 14,179 കോടി രൂപയാണ്. ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. മഹാരാഷ്ട്ര എംഎല്‍എമാരുടെ (286 അംഗങ്ങള്‍) ആസ്തി 12,424 കോടി രൂപയും ആന്ധ്രാപ്രദേശ് എംഎല്‍എമാരുടെ (174 അംഗങ്ങള്‍) മൊത്തം ആസ്തി 11,323 കോടി രൂപയുമാണ്.

ഏറ്റവും കുറഞ്ഞ നിയമസഭാംഗ ആസ്തിയുള്ള സംസ്ഥാനങ്ങളില്‍ ത്രിപുരയാണ് മുന്നില്‍. ഇവിടുത്തെ എംഎല്‍എമാര്‍ക്ക് (60 അംഗങ്ങള്‍) ആകെ 90 കോടി രൂപയും മണിപ്പൂരിലെ എംഎല്‍എമാര്‍ക്ക് (59 അംഗങ്ങള്‍) 222 കോടി രൂപയും പുതുച്ചേരിയിലെ എംഎല്‍എമാര്‍ക്ക് (30 അംഗങ്ങള്‍) 297 കോടി രൂപയുമാണ് ആസ്തി.

ഒരു എംഎല്‍എയുടെ ശരാശരി ആസ്തി ഏറ്റവും ഉയര്‍ന്ന സംസ്ഥാനങ്ങള്‍ ഇവയാണ്- ആന്ധ്രാപ്രദേശ്- 65.07 കോടി, കര്‍ണാടക- 63.58 കോടി, മഹാരാഷ്ട്ര – 43.44 കോടി, ഒരു എംഎല്‍എയുടെ ശരാശരി ആസ്തി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങള്‍ ത്രിപുര- 1.51 കോടി, പശ്ചിമ ബംഗാള്‍- 2.80 കോടി, കേരളം- 3.13 കോടി എന്നിവയാണ്.

4092 സിറ്റിങ് എംഎല്‍എമാരുടെ ആകെ ആസ്തി 73,348 കോടിയാണ്. 2023-24ലെ നാഗാലാന്‍ഡ് (23,086 കോടി രൂപ), ത്രിപുര (26,892 കോടി രൂപ), മേഘാലയ (22,022 കോടി രൂപ) എന്നീ സംസ്ഥാനങ്ങളുടെ മൊത്തം വാര്‍ഷിക ബജറ്റുകളുടെ ആകെ തുകയേക്കാള്‍ വരുമിത്.

പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍, ബിജെപി എംഎല്‍എമാര്‍ (1,653 അംഗങ്ങള്‍) കൈവശം വയ്ക്കുന്ന ആസ്തി 26,270 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ (646 അംഗങ്ങള്‍) കൈയിലുള്ളത് 17,357 കോടി രൂപയാണ്. ടിഡിപി എംഎല്‍എമാരുടെ (134 അംഗങ്ങള്‍) മൊത്തം ആസ്തി 9,108 കോടി രൂപയും ശിവസേന എംഎല്‍എമാരുടെ (59 അംഗങ്ങള്‍) കൈയിലുള്ളത് 1,758 കോടി രൂപയുമാണ്. അതേസമയം, ആം ആദ്മി എംഎല്‍എമാരുടെ (123 അംഗങ്ങള്‍) ഓരോരുത്തരുടേയും കൈയിലുള്ളത് ശരാശരി 7.33 കോടി രൂപയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

Popular this week