NationalNews

കെ സി ആറിനെയും രേവന്ത് റെഡ്ഡിയെയും അട്ടിമറിച്ച ‘ഡബിൾ ജയന്റ് കില്ലർ ‘ ബി ജെ പിയുടെ കറുത്ത കുതിര വെങ്കട്ട രമണ റെഡ്ഡി

ഹൈദരാബാദ്:കാട്ടിപ്പള്ളി വെങ്കട്ട രമണ റെഡ്ഡി എന്ന പേര് കാമറെഡ്ഡി മണ്ഡലത്തിന് പുറത്ത് അത്ര സുപരിചിതമായിരുന്നില്ല , മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി രേവന്ത് റെഡ്ഡിക്കും സ്ഥാനാർത്ഥിയായി ബി.ജെ.പി പ്രഖ്യാപിക്കുന്നത് വരെ. എന്നാൽ ഇന്ന് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഡബിൾ ജയന്റ് കില്ലറെന്ന വിശേഷണത്തിന് അ!*!ർഹനായിരിക്കുകയാണ് ബി.ജെ.പിയുടെ കറുത്ത കുതിര.

തങ്ങളുടെ പാർട്ടയുടെരണ്ട് കരുത്തൻമാരെയാണ് വെങ്കട്ട രമണ റെഡ്ഡി അട്ടിമറിച്ചിരിക്കുന്നത്. കടുത്തപോരാട്ടം നടന്ന മണ്ഡലത്തിൽ കെ. സി. ചന്ദ്രശേഖര റാവുവിനെ 6741 വോട്ടുകൾക്കാണ് രമണ റെഡ്ഡി പരാജയപ്പെടുത്തിയത്. കോൺഗ്രസിന്റെ രേവന്ത് റെഡ്ഡി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തന്റെ വിജയം ജനങ്ങൾക്കാണ് രമണ റെഡ്ഡി സമർപ്പിച്ചിരിക്കുന്നത്.


ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് വെങ്കട്ട രണണ റെഡ്ഡിയെ ഡബിൾ ജയന്റ് കില്ലറായി വിശേഷിപ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം മാത്രമല്ല ബി.ജെ.പി നേടുകയെന്നും അടുത്ത തവണ തെലങ്കാനയിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു,

തെലങ്കാനയിലെ അറിയപ്പെടുന്ന വ്യവസായിയാണ് വെങ്കട്ട രമണ റെഡ്ഡി. നിലവിൽ 49.7 കോടി രൂപയുടെ ആസ്തിയുണ്ട്. കോൺഗ്രസിലൂടെയാണ് രമണ റെഡ്ഡിയുടെ രാഷ്ട്രീയ പ്രവേശനം. 2004ൽ വൈ.എസ്. രാജശേഖര റെഡ്ഡി സർക്കാരിന്റെ കാലത്ത് നിസാമാബാദ് ജില്ലയിലെ മണ്ഡൽ പരിഷത്ത് ടെറിട്ടോറിയൽ കൗൺസിൽ അംഗമായി തിരഞെടുക്കപ്പെട്ടു. പിന്നീട് ജില്ലാ പരിഷത്ത് അംഗമായും ചെയർമാനായും പ്രവർത്തിച്ചു.

രാജശേഖര റെഡ്ഡിയുടെ മരണത്തിന് ശേഷം പ്രാദേശിക കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ രമണ റെഡ്ഡി 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ആർ.എസിന് തന്ത്രപരമായ പിന്തുണ നൽകി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 2018ൽ ബി.ജെ.പിയിൽ ചേർന്ന രമണ റെഡ്ഡി കാമറെഡ്ഡി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി 9.5 ശതമാനം വോട്ട് നേടി ബി.ആ!*!ർ.എസിനും കോൺഗ്രസിനും പിന്നിൽ മൂന്നാമതെത്തി.

2018ലെ തിരഞ്ഞെടുപ്പിന് ശേഷം രമണ റെഡ്ഡിക്ക് മണ്ഡലത്തിൽ വ്യാപകമായി പിന്തുണ ലഭിച്ചു. വെറും വാഗ്ദാനത്തിനും സാമ്പത്തിക സഹായം നൽകുന്നതിനുപകരം ആളുകളുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ശൈലി അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കി. മണ്ഡലത്തിലുടനീളം നിരവധി കമ്മ്യൂണിറ്റി ഹാളുകളുടെ നിർമ്മാണത്തിന് അദ്ദേഹം വ്യക്തിപരമായി മേൽനോട്ടം വഹിച്ചു.

ഔട്ടർ റിങ് റോഡും വ്യാവസായിക മേഖലയും ഉൾപ്പെടെയുള്ള വികസന പദ്ധതികൾക്കായി പട്ടണത്തോട് ചേർന്നുള്ള എട്ട് വില്ലേജുകളിലായി ഏകദേശം 2000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശിച്ച കാമറെഡ്ഡി ടൗൺ ഡ്രാഫ്റ്റ് മാസ്റ്റർ പ്ലാനിനെതിരായ കർഷകരുടെ പോരാട്ടത്തിലും രമണ റെഡ്ഡി മുൻനിരയിലുണ്ടായിരുന്നു. ഈ നിർദ്ദേശത്തിനെതിരെ ഈ വർഷമാദ്യം ഗ്രാമീണരിൽ നിന്ന് വ്യാപകമായ രോഷം ഉയർന്നിരുന്നു, തിരഞ്ഞെടുപ്പിന് മുന്നോടിയായി, മാസ്റ്റർ പ്ലാൻ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

കെ.സി.ആറിനെയും രേവന്ത് റെഡ്ഡിയെയും അപേക്ഷിച്ച് നാട്ടുകാരൻ എന്ന ഇമേജും രണണ റെഡ്ഡിയുടെ വിജയത്തെ തുണച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker