24.9 C
Kottayam
Friday, June 5, 2026

കരിങ്കൊടി കാണിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകന്‍ വട്ടംപിടിച്ചത്‌ വനിതാ പോലീസ് ഉദ്യോഗസ്ഥയെ; മറ്റൊരു പ്രതിഷേധക്കാരനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കവേ മോശം പെരുമാറ്റം; സഹികെട്ട് ബലപ്രയോഗം

Must read

പാലക്കാട്: പാലക്കാട്ടെ ബസ് സ്റ്റാന്‍ഡില്‍ എയര്‍ കണ്ടീഷന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഇന്നലെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കരിങ്കൊടിയുമായി പ്രതിഷേധിക്കാന്‍ എത്തിയത് ബിജെപി പ്രവര്‍ത്തകരായിരുന്നു. ആഡംബര സൗകര്യത്തേക്കാള്‍ വൃത്തിയുള്ള പൊതു ശൗചാലയം അത്യാവശ്യമാണെന്ന് വാദിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചത്.

ഈ പ്രതിഷേധക്കാരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കവെ ഒരു ബിജെപി പ്രവര്‍ത്തകന്‍ വനിതാ പോലീസുകാരിയോടെ അപമര്യാദയായി പെരുമാറി. മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ എത്തിയ മറ്റൊരാളെ തടയാന്‍ ശ്രമിക്കവേയാണ് പോലീസ് ഉദ്യോഗസ്ഥക്ക് നേരെ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാള്‍ അടുത്തുകൂടിയത്. ഇയാളുടെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ ഇയാള്‍ക്ക് നേരെ തിരിഞ്ഞു ഉദ്യോഗസ്ഥ ബലംപ്രയോഗിച്ചു പിടിച്ചു കൊണ്ടുപോകേണ്ടി വന്നു. ഇയാള്‍ക്ക് പിന്നീട് എന്തു സംഭവിച്ചു എന്നത് വ്യക്തമല്ല.

- Advertisement -

മന്ത്രി പങ്കെടുത്ത പരിപാടി ആയതിനാല്‍ പ്രതിഷേധക്കാരെ നിയന്ത്രിക്കേണ്ട ചുമതല പോലീസുകാര്‍ക്കുണ്ടായിരുന്നു. അവരുടെ ഡ്യൂട്ടി നിര്‍വഹിക്കവേയാണ് അവര്‍ അതിക്രമം നേരിടേണ്ടി വന്നത്. കരിങ്കൊടി പ്രതിഷേധക്കാരെ തടയാന്‍ പുരുഷ പോലീസുകാര്‍ക്കൊപ്പമാണ് വനിതാ പോലീസുകാരിയും എത്തിയത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജോലിയുടെ ഭാഗമായി വനിതാ പോലീസുകാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പലപ്പോഴും അധികമാരും ചര്‍ച്ച ചെയ്യാറില്ല.

- Advertisement -

കരിങ്കൊടി പ്രതിഷേധം നടത്തിയവരെ ഗണേഷ്‌കുമാര്‍ നേരിട്ടതും ശ്രദ്ധേയമായി, പ്രതിഷേധക്കാരെ വിളിച്ചു തോളില്‍ കയ്യിട്ടാണ് മന്ത്രി സംസാരിച്ചത്. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചറഞ്ഞ് അതിന് കൃത്യമായ മറുപടിയും മന്ത്രി ഗണേഷ് കുമാര്‍ നല്‍കി. ഇതോടെ തുടര്‍ന്ന് പരിപാടി സമാധാനമായി നടക്കുകയും ചെയ്തു നടക്കുകയും ചെയത്ു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week