ബിജെപിയും കോൺഗ്രസും ഒന്നിച്ചു; കുമരകം പഞ്ചായത്തിൽ യു.ഡി.എഫ് പ്രസിഡണ്ട്

കോട്ടയം: കുമരകം പഞ്ചായത്തിൽ ബിജെപിയും കോൺഗ്രസും കൈ കോർത്തതോടെ എൽഡിഎഫ് അധികാരത്തിൽ നിന്നും പുറത്ത്. രണ്ടാം വാർഡിൽ നിന്നും വിജയിച്ച യു.ഡി.എഫ് സ്വതന്ത്ര അംഗം എ.പി ഗോപി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിന് എട്ട് അംഗങ്ങളുടെ പിൻതുണയാണ് ഉണ്ടായിരുന്നത്.

യുഡിഎഫിന് അഞ്ചും, ബിജെപിയ്ക്ക് മൂന്നും അംഗങ്ങളും ഉണ്ടായിരുന്നു. വോട്ടെടുപ്പിൽ യുഡിഎഫും ബിജെപിയും സ്വതന്ത്ര അംഗത്തിന് വോട്ട് ചെയ്തു. ഇതോടെ എൽഡിഎഫും യുഡിഎഫും ഒപ്പത്തിന് ഒപ്പം എത്തുകയായിരുന്നു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ സ്വതന്ത്ര അംഗം എ.പി ഗോപി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News