31.1 C
Kottayam
Thursday, May 16, 2024

‘കള്ളം പറഞ്ഞാൽ കാക്ക കൊത്തും’; AAP MP രാഘവ് ഛദ്ദയുടെ വെെറൽ ചിത്രം പങ്കുവച്ച് ബിജെപി

Must read

ന്യൂഡൽഹി: പാർലമെന്റിനു പുറത്ത് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ എഎപി (ആംആദ്മി പാർട്ടി) എംപി രാഘവ് ഛദ്ദയുടെ തലയിൽ കാക്ക കൊത്തുന്ന ചിത്രം വൈറലായി. പിടിഐ ഫൊട്ടോഗ്രാഫറാണ് ചൊവ്വാഴ്ച പാർലമെന്റിനു പുറത്തുനടന്ന സംഭവം പകർത്തിയത്. ഇതിനു പിന്നാലെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയായിരുന്നു.

പാർലമെന്റിനു പുറത്തേക്ക് ഫോണിൽ സംസാരിച്ചു നടന്നു വന്ന ഛദ്ദയുടെ തലയ്ക്കു മുകളിൽ ഒരു കാക്ക വട്ടമിട്ടു പറക്കുന്നതും പിന്നാലെ തലയ്ക്കിട്ട് ഒരു കൊത്തു കൊടുക്കുന്നതും പകർത്തിയിട്ടുണ്ട്. കൊത്ത് ലഭിച്ചതിനു പിന്നാലെ രാഘവ് ഛദ്ദ കുനിയുന്നതും ഫൊട്ടോഗ്രാഫർ ഷഹബാസ് ഖാൻ പകർത്തിയിട്ടുണ്ട്.

ചിത്രം പുറത്ത് വന്നതോടെ രാഘവിനെതിരെ പരിഹാസവുമായി ബി.ജെ.പിയും രം​ഗത്തെത്തി. നുണ പറയുന്നവരെ കാക്ക കൊത്തുമെന്ന് കുറിപ്പോടെ ബി.ജെ.പി ഡൽഹി ചിത്രം ട്വിറ്ററിൽ പങ്കുവച്ചു. ഇത്രയും കാലം ഇത് കേട്ടുകേൾവി മാത്രമായിരുന്നു. എന്നാൽ ഇന്ന് നുണ പറയുന്നവരെ കാക്ക കൊത്തുന്നത് കണ്ടുവെന്നും ബി.ജെ.പി പരിഹസിച്ചു.

ബി.ജെ.പി നേതാവ് തേജീന്ദർ പൽ സിംഗ് ബഗ്ഗയും രാഘവിന്റെ ചിത്രം ട്വീറ്റ് ചെയ്തു. ‘എന്റെ ഹൃദയം വേദനിക്കുന്നു, നിങ്ങൾ ആരോഗ്യവാനാണെന്ന് പ്രതീക്ഷിക്കുന്നു’- ബഗ്ഗ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week