Home-bannerNationalNewsRECENT POSTS
രാഹുല്‍ ഗാന്ധിയെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ബി.ജെ.പി എം.പി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ബി.ജെ.പി എം.പി രമേശ് ബിധുരി. ലോക്സഭയില്‍ സൗത്ത് ഡല്‍ഹി മണ്ഡലത്തെയാണ് ബിധുരി പ്രതിനിധീകരിക്കുന്നത്.
രാഹുല്‍ ഗാന്ധി അടുത്തിടെ ഇറ്റലിയില്‍ പോയി മടങ്ങി വന്നിരുന്നു. അദ്ദേഹത്തെ വിമാനത്താവളത്തില്‍ പരിശോധിച്ചോയെന്ന് തനിക്ക് അറിയില്ല. മാരകമായ വൈറസ് രാഹുലിന് ബാധിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വൈദ്യപരിശോധന നടത്തണമെന്നും എംപി ആവശ്യപ്പെട്ടു.
കൊറോണ വൈറസിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്നോട് പറഞ്ഞത്. ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇറ്റലിയില്‍നിന്ന് ഇന്ത്യയിലെത്തിയ 15 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബിധൂരിയുടെ പ്രസ്താവന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News