ബുലന്ദ്ഷഹര്‍: മോദിയും യോഗിയും സ്വന്തമെന്ന് കണക്കാക്കത്തവരുടെ പിതാവും സ്വന്തമല്ലെന്ന വിവാദ പ്രസ്താവനയില്‍ കുടുങ്ങി ബി.ജെ.പി എം.പി മഹേഷ് ശര്‍മ. തെക്കന്‍ യു.പിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മഹേഷ് ശര്‍മയുടെ പ്രസ്താവന.
ഇത്തരക്കാര്‍ രാജ്യദ്രേഹികളാണെന്നും രാജ്യത്തിന്റെ പുരോഗിതിക്കും വികസനത്തിനും അത്തരം ആളുകളെ ആവശ്യമില്ലെന്നും മഹേഷ് ശര്‍മ പറഞ്ഞു. ഏപ്രില്‍ 12-ന് നടത്തിയ പ്രസ്താവനയുടെ വീഡിയോ വലിയ രീതിയിലാണ് ഇപ്പോല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Dear @ECISVEEP,
— Srinivas BV (@srinivasiyc) April 17, 2024
वक्त आ गया है ये तय करने का कि आप किसके है?
BJP MP महेश शर्मा ने वोटर्स को धमकी देते हुए कहा है कि भारत का हर एक नागरिक जो "मोदी-योगी को अपना नही समझता (यानि वोट नही देता) वो अपने बाप को भी अपना बाप नही समझता।
अगर निष्पक्ष है तो कार्यवाही कीजिये, नही तो महेश… pic.twitter.com/GkKhL0tAka
ശര്‍മയുടെ പ്രതികരണം വിവാദമായതോടെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ബി.വി ശ്രീനിവാസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.