NationalNews

കർണാടക സോപ്സിന്‍റെ പേരിൽ കൈക്കൂലി: അഴിമതിക്കേസിൽ ബിജെപി എംഎൽഎ ഒന്നാം പ്രതി, ഒളിവിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ പിടിക്കപ്പെട്ട പ്രശാന്ത് മദലിന്റെ വീട്ടിൽനിന്ന് എട്ടു കോടിയോളം രൂപ പിടിച്ചെടുത്ത സംഭവത്തിലെ മുഖ്യപ്രതി പ്രശാന്തിന്റെ പിതാവും എംഎൽഎയുമായ മദൽ വിരുപാക്ഷാപ്പ. കർണാടകയിലെ ദവാൻഗെരെ ജില്ലയിലെ ഛന്നാഗിരിയിൽനിന്നുള്ള ബിജെപി എംഎൽഎയാണ് വിരുപാക്ഷാപ്പ. ലോകായുക്തയുടെ അഴിമതിനിരോധന വിഭാഗമാണ് മദൽ വിരുപാക്ഷാപ്പയുടെ വീട്ടിലും ഓഫിസിലും പരിശോധന നടത്തിയത്. വീട്ടിൽനിന്ന് ആറു കോടി രൂപയും ഓഫിസിൽനിന്ന് 1.75 കോടി രൂപയുമാണ് പിടിച്ചെടുത്തത്.

 

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎൽ) ചെയർമാനാണ് മദൽ വിരുപാക്ഷാപ്പ. വ്യാഴാഴ്ച കെഎസ്ഡിഎൽ ഓഫിസിൽവച്ച് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ലോകായുക്ത ഉദ്യോഗസ്ഥർ പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവ്റേജ് ബോർഡ് ചെയർമാനാണ് പ്രശാന്ത്.

ആറ് പ്രതികളാണ് കേസിലാകെയുള്ളത്. ഓഫീസ് അക്കൗണ്ടന്‍റ് സുരേന്ദ്ര മൂന്നാം പ്രതിയാണ്. ഇവർക്കൊപ്പം ഇടപാടിന് ഇടനില നിന്ന മാഡൽ വിരൂപാക്ഷപ്പയുടെ ബന്ധു സിദ്ധേഷ്, കർണാടക അരോമാസ് കമ്പനിയെന്ന കർണാടക സോപ്സിന്‍റെ സഹസ്ഥാപനത്തിലെ ജീവനക്കാരായ ആൽബർട്ട് നിക്കോളാസ്, ഗംഗാധർ എന്നിവരാണ് മൂന്നും നാലും അഞ്ചും പ്രതികൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button