വന്ദേമാതരം അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ല; കേന്ദ്രമന്ത്രി
ഭുവനേശ്വര്‍: വന്ദേമാതരം അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കാഷ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജന ജാഗ്രണ്‍ സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ ബിജെപിയുടെ കടുത്ത എതിരാളികള്‍പോലും പിന്തുണച്ചു. എന്നാല്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ത്തെന്നും സാരംഗി പറഞ്ഞു. പാക് അധീന കാഷ്മീരും സിയാച്ചിനും ഇന്ത്യയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.
വന്ദേമാതാരം അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ല. കാഷ്മീരിലെ ജനങ്ങള്‍ക്ക് 72 വര്‍ഷങ്ങള്‍ക്കു ശേഷം എല്ലാ അവകാശവും നല്‍കിയത് മോദി സര്‍ക്കാരാണ്. ജമ്മുകാഷ്മീരില്‍ ഭൂമി വാങ്ങിത്തുടങ്ങി. ഇപ്പോള്‍ കാഷ്മീരി പെണ്‍കുട്ടികള്‍ക്ക് കാഷ്മീരിനു പുറത്തുനിന്നും വിവാഹം കഴിക്കാം- അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ചിലര്‍ മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ കാഷ്മീരില്‍ നൂറുകണക്കിന് സൈനികര്‍ മൈനുകള്‍ പൊട്ടി കൊല്ലപ്പെട്ടപ്പോള്‍ തീവ്രവാദത്തെ അനുകൂലിക്കുന്നവര്‍ ഒരിക്കലും മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.