ബംഗളൂരു:യദ്യൂരപ്പ സര്‍ക്കാരിന് നിര്‍ണായകമായ കര്‍ണാടക ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയ്ക്ക് വമ്പന്‍ മുന്നേറ്റം. വോട്ടെടുപ്പ് നടന്ന 15 സീറ്റില്‍ 11 ഇടത്തും ബിജെപിയാണ് മുന്നില്‍. രണ്ട് സീറ്റില്‍ വീതം കോണ്‍ഗ്രസും ജെഡിഎസും ലീഡ് ചെയ്യുമ്പോള്‍ ഒരു സീറ്റില്‍ ബിജെപി വിമതനാണ് മുന്നില്‍. കോണ്‍ഗ്രസ് ഇടങ്ങളില്‍ പോലും വിമതരായി ബിജെപിയിലെത്തിയവര്‍ മികച്ച ലീഡ് സ്വന്തമാക്കി മുന്നേറുന്നു.
യശ്വന്ത്പുരയിലും കെ.ആര്‍ പേട്ടയിലും ബിജെപിയിലെത്തിയ വിമതര്‍ക്ക് പക്ഷേ പ്രതീക്ഷ നല്‍കുന്നതല്ല ആദ്യ സൂചനകള്‍. സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപതെരഞ്ഞെടുപ്പു നടന്ന 12 സീറ്റുകള്‍ കോണ്‍ഗ്രസിന്റെയും മൂന്നെണ്ണം ജെ?ഡി?എ?സി?ന്റെ?യും സിറ്റിംഗ് സീറ്റുകളാണ്.
അയോഗ്യരാക്കപ്പെട്ട 13 പേരെ ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയിരുന്നു. രണ്ടു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല.ബി.ജെ.പിക്ക് സ്പീക്കറെ കൂടാതെ 105 സീറ്റാണുള്ളത്.
കോണ്‍ഗ്രസിന് 66ഉം ജെഡിഎസിന് 34ഉം സീറ്റുകളുണ്ട്. ബിഎസ്പിക്ക് ഒരംഗമുണ്ട്.