സമൂഹത്തില്‍ വര്‍ഗീയതയും ചേരിതിരിവും സൃഷ്ടിക്കാന്‍ ശ്രമം,രാജീവ് ചന്ദ്രശേഖരനെതിരെ ഡി.ജി.പിക്ക് പരാതി

'ഹൈക്കമാന്‍ഡ് ഡല്‍ഹിയിലല്ല, പാണക്കാട് ഹൗസില്‍; കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭൂരിപക്ഷ അഭിപ്രായം വിഡി സതീശന് അനുകൂലമല്ലാതിരുന്നിട്ടും, മുസ്ലിം ലീഗിന്റെ സമ്മര്‍ദം ഒന്നുമാത്രമാണ് വിഡി സതീശന്‍ മുഖ്യമന്ത്രിയാകാന്‍ കാരണം'; സതീശന്റെ ലീഗ് പിന്തുണ ആയുധമാക്കി ബിജെപി; ഹൈക്കമാന്‍ഡിനെ പരിഹസിച്ചു ട്രോള്‍ പോസ്റ്റുകള്‍

തിരുവനന്തപുരം: ‘ബിജെപി കേരളം’ എന്ന ഫേസ്ബുക്ക് പേജിലെ വിവാദ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് എതിരെയാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയത്. സമൂഹത്തിൽ വർഗീയതയും ചേരിതിരിവും ഉണ്ടാക്കുകയായിരുന്നു പോസ്റ്റിന്‍റെ ലക്ഷ്യമെന്ന് പരാതിയിൽ പറയുന്നു. വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി കേരളം പേജിൽ ഒരു ചിത്രം സഹിതം വന്ന പോസ്റ്റിനെതിരെയാണ് പരാതി.

വി ഡി സതീശൻ്റെ മുഖ്യമന്ത്രി സ്ഥാനം കേരളം മുസ്ലീം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ സൂചനയാണെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ കുറിപ്പിലെ ആരോപണം. മുസ്ലീം ലീഗിന്റെ സമ്മർദത്തെ തുടർന്നാണ് വി ഡി സതീശന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. കോൺഗ്രസിന്റെ ഹൈക്കമാൻഡ് പാണക്കാട് ഹൗസിലാണെന്നും കുറിപ്പിൽ പറയുന്നു. രാഹുൽ ഗാന്ധിയും ഖാർഗെയും പാണക്കാട് തങ്ങളുടെ കാല് പിടിക്കുന്നതായും വി ഡി സതീശൻ വീശുന്നതുമായുള്ള ചിത്രവും കൂടെ ചേർത്തിരുന്നു. ഇതിനെതിരെയാണ് പരാതി.

വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. ’22 നേക്കാളും താഴെയാണ് ഭായീ 63′ എന്നാണ് സുരേന്ദ്രന്‍റെ ഫേസ് ബുക്ക് കുറിപ്പ്. 63 സീറ്റ് കിട്ടിയ കോണ്‍ഗ്രസിനേക്കാൾ സ്വാധീനം 22 സീറ്റ് കിട്ടിയ ലീഗിനാണ് എന്നാണ് സുരേന്ദ്രന്‍റെ വിമർശനം. ലീഗിന്‍റെ താത്പര്യ പ്രകാരമാണ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയത് എന്ന വിമർശനമാണ് ബി ജെ പി ഉന്നയിക്കുന്നത്.

A police complaint has been filed with the DGP against BJP State President Rajeev Chandrasekhar over a controversial post on the ‘BJP Kerala’ Facebook page. Youth Congress State Vice President Vishnu Sunil Panthalam lodged the complaint, alleging that the post, which featured an image following V.D. Satheesan’s Chief Minister announcement, aimed to create communal division and hatred in society. The Cyber Cell has initiated a preliminary probe into the incident based on the complaint.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News