പാലക്കാട്: നഗരസഭാ പരിസരത്തെ ഗാന്ധി പ്രതിമക്ക് മുകളില്‍ ബിജെപിയുടെ പതാക. തിങ്കളാഴ്ച രാവിലെയാണ് ഗാന്ധി പ്രതിമക്ക് മുകളില്‍ ബിജെപിയുടെ പതാക കൂട്ടിക്കെട്ടിയത് കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അഴിച്ചുമാറ്റി.
സംഭവത്തെ തുടര്‍ന്ന് നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഗാന്ധി പ്രതിമക്ക് സംരക്ഷണ വലയം തീര്‍ത്ത് ഡിവൈഎഫ്ഐയും പ്രതിഷേധവുമായി എത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News