30 C
Kottayam
Friday, May 17, 2024

സിഎംആര്‍എല്‍ മാസപ്പടി വിവാദം: ഇ.ഡി അന്വേഷണം വേണം, ആവശ്യവുമായി ബി.ജെ.പി

Must read

തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയ സംഭവംത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്ത്.96 കോടിയാണ് മുഖ്യമന്ത്രിയടക്കം വാങ്ങിയത്.

വിജിലൻസും ,ലോകായുക്തയും ഉള്‍പ്പെടെ സംസ്ഥാന  സർക്കാരിന്‍റെ  ഏജൻസികൾ നോക്കുകുത്തിയായി.സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കും.

രണ്ട് മുന്നണികളും പരസ്പരം ഒത്തുതീർപ്പ് നടത്തുകയാണ്.പണമിടപാട് ഇഡി അന്വേഷിക്കണം.മുഖ്യമന്ത്രിയും, മകളും എന്തിനാണ് പണം വാങ്ങിയത്?.എന്തിനാണ് പ്രതിപക്ഷ നേതാക്കൾക്ക് പണം കൊടുത്തത്?.

ഇതില്‍ അന്വേഷണം വേണം. പുതുപ്പള്ളിയിൽ ഇന്ത്യ മുന്നണി ഒറ്റ സ്ഥാനാർഥിയെ നിർത്തിയാൽ മതി.എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നത്?.വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ സതീശനാണ് അവസാന കാലത്ത് ഉമ്മൻ ചാണ്ടിയെ വീഴ്ത്തിയത്.ഞങ്ങൾ ഹരിത എംഎല്‍എ മാരാണ്. സരിത എംഎല്‍എ മാരല്ല എന്ന് പറഞ്ഞത് സതീശനാണെന്നും അദ്ദേഹം പരിഹസിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week