ശ്രീലേഖയെ വെട്ടി: തിരുവനന്തപുരത്ത് മേയർ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി

തിരുവനന്തപുരം: ബിജെപിയുടെ കോർപ്പറേഷൻ മേയർ സ്ഥാനാർഥിയായി വി.വി. രാജേഷിനേയും ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി ജി.എസ്. ആശാനാഥിനേയും പാർട്ടി പ്രഖ്യാപിച്ചു.

രണ്ടുപതിറ്റാണ്ടായി തിരുവനന്തപുരത്തെ ബിജെപിയുടെ മുഖമായ വി.വി. രാജേഷ്, ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം കോർപറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എബിവിപി, യുവമോർച്ച, ബിജെപി ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പൂജപ്പുരയിൽനിന്ന് വിജയിച്ച അദ്ദേഹം, ഈ വർഷം കൊടുങ്ങാനൂരിൽനിന്നാണ് ജയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News