‘ഹൈക്കമാന്‍ഡ് ഡല്‍ഹിയിലല്ല, പാണക്കാട് ഹൗസില്‍; കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭൂരിപക്ഷ അഭിപ്രായം വിഡി സതീശന് അനുകൂലമല്ലാതിരുന്നിട്ടും, മുസ്ലിം ലീഗിന്റെ സമ്മര്‍ദം ഒന്നുമാത്രമാണ് വിഡി സതീശന്‍ മുഖ്യമന്ത്രിയാകാന്‍ കാരണം’ ലീഗ് പിന്തുണ ആയുധമാക്കി ബിജെപി

'ഹൈക്കമാന്‍ഡ് ഡല്‍ഹിയിലല്ല, പാണക്കാട് ഹൗസില്‍; കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭൂരിപക്ഷ അഭിപ്രായം വിഡി സതീശന് അനുകൂലമല്ലാതിരുന്നിട്ടും, മുസ്ലിം ലീഗിന്റെ സമ്മര്‍ദം ഒന്നുമാത്രമാണ് വിഡി സതീശന്‍ മുഖ്യമന്ത്രിയാകാന്‍ കാരണം'; സതീശന്റെ ലീഗ് പിന്തുണ ആയുധമാക്കി ബിജെപി; ഹൈക്കമാന്‍ഡിനെ പരിഹസിച്ചു ട്രോള്‍ പോസ്റ്റുകള്‍

തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പരിഹസിച്ചു കൊണ്ട് കേരളാ ബിജെപി ഘടകം രംഗത്ത്. മുസ്ലിംലീഗിന്റെ പിടിവാശിയിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് എന്നതാണ് പരിഹാസത്തിന് പ്രധാന കാാരണം. കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലല്ല, പണക്കാടാണ് എന്നാണ് ബിജെപിയുടെ രിഹാസം. മുസ്ലിം ലീഗിന്റെ സമ്മര്‍ദം ഒന്നുമാത്രമാണ് വിഡി സതീശന്‍ മുഖ്യമന്ത്രിയാകാന്‍ കാരണമെന്നും ബിജെപി ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭൂരിപക്ഷ അഭിപ്രായം വി.ഡി. സതീശന് അനുകൂലമല്ലാതിരുന്നിട്ടും മുസ്ലിം ലീഗിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഹൈക്കമാന്‍ഡ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ബിജെപി ഉയര്‍ത്തുന്ന പ്രധാന ആരോപണം. 'അടുത്ത 5 വര്‍ഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലൂടെ കോണ്‍ഗ്രസ് നല്‍കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ മാരുടെ ഭൂരിപക്ഷ അഭിപ്രായം വിഡി സതീശന് അനുകൂലമല്ലാതിരുന്നിട്ടും, മുസ്ലിം ലീഗിന്റെ സമ്മര്‍ദം ഒന്നുമാത്രമാണ് വിഡി സതീശന്‍ മുഖ്യമന്ത്രിയാകാന്‍ കാരണം'.

'തങ്ങളുടെ പുതിയ ഒരു 'മതജില്ല' അടക്കമുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ലീഗിന് വേണ്ടത് തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഒരു പാവയെയാണ്, അത് അവര്‍ നേടിയെടുത്തു. അതെ, കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലല്ല, അത് പാണക്കാട് ഹൗസിലാണ്. അടുത്ത അഞ്ചുകൊല്ലം നമ്മള്‍ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ കാണാന്‍ പോകുന്നത് ലീഗിന്റെ പാട്ടിനൊപ്പം തുള്ളുന്ന ഒരു പാവയെ ആയിരിക്കും' തുടങ്ങിയ കുറിപ്പുകള്‍ക്കൊപ്പം പാണക്കാട് സാദിഖലി തങ്ങളുടെ കാലുപിടിക്കുന്ന രാഹുല്‍ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങളും ബിജെപി പങ്കുവെച്ചിട്ടുണ്ട്.

പാണക്കാട് നിന്നും പച്ചക്കൊടി കാട്ടിയാലേ കോണ്‍ഗ്രസില്‍ ഒരു മുഖ്യമന്ത്രി ഉണ്ടാകൂ എന്ന അവസ്ഥയെ പരിഹസിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണയുണ്ടായിട്ടും രമേശ് ചെന്നിത്തലയെയോ കെ.സി. വേണുഗോപാലിനെയോ പരിഗണിക്കാത്തത് ലീഗ് കണ്ണുരുട്ടിയത് കൊണ്ടാണെന്ന വാദം രാഷ്ട്രീയ വൃത്തങ്ങളിലും സജീവമാണ്.

ഈ നീക്കത്തില്‍ കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗം നേതാക്കള്‍ക്കും കടുത്ത അമര്‍ഷമുണ്ടെന്നാണ് ബിജെപിയും ചൂണ്ടിക്കാട്ടുന്നത്. ലീഗിന്റെ പിന്തുണയോടെ അധികാരത്തിലേറുന്ന സതീശന്‍ സര്‍ക്കാരിനെതിരെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രചാരണം ബിജെപി ശക്തമാക്കുമെന്ന സൂചനയാണ് പുറത്തുവന്നത്.

അതേസമയം എന്നാല്‍ ബിജെപിയുടെ പോസ്റ്റുകള്‍ക്കെതിരെ ശക്തമായ പ്രതികരണങ്ങളും കമന്റുകളാകുന്നുണ്ട്. 'മലയാളികള്‍ സമാധാനത്തോടെ ജീവിക്കുമ്പോള്‍ ബിജെപിക്ക് എന്തോ അസ്വസ്ഥത ഉണ്ടാകുന്നുണ്ട്, പ്രബുദ്ധ കേരളം തെരഞ്ഞെടുത്ത ആളാണ് വിഡി അല്ലാതെ വോട്ട് ചോരി യുലടയല്ല, ഇത്തരം തറ നമ്പരുകള്‍ കാരണമാണ് ബിജെപിയ്ക്ക് ഒരിക്കലും മലയാളികളുടെ മനസ്സിലേക്ക് കടക്കാനാവാത്തത്. വര്‍ഗീയതയ്‌ക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്ന വിഡി സതീശനെ നിങ്ങള്‍ക്ക് പേടിക്കേണ്ടി വരും' .. എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News