കൊല്ലം : ചാത്തന്നൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ബി.ബി.ഗോപകുമാർ വിജയിച്ചു. ആർ.രാജേന്ദ്രൻ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി. സൂരജ് രവിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി. കൊല്ലം ജില്ലയിൽ ബിജെപി വിജയ പ്രതീക്ഷ വച്ചുപുലർത്തിയ സീറ്റുകളിലൊന്നായിരുന്നു ചാത്തന്നൂർ. എന്നാൽ, എക്സിറ്റ് പോളിൽ സീറ്റിനെ പറയാതിരുന്നത് പാർട്ടിയുടെ ഉറക്കം കെടുത്തിയിരുന്നു.
2 തവണ രണ്ടാം സ്ഥാനത്തെത്തിയ ചാത്തന്നൂരിൽ ഇക്കുറി വിജയം ഉറപ്പാണെന്നായിരുന്നു പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നത്. 2016ലും 2021നും സിപിഐയിലെ ജി.എസ്.ജയലാൽ ആണ് മണ്ഡലത്തിൽ ജയിച്ചത്. ബിജെപി വിജയ പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന ചാത്തന്നൂർ മണ്ഡലത്തിൽ എക്സിറ്റ് പോൾ ഫലം എതിരായത് ബിജെപിയുടെ ഉറക്കം കെടുത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


