Home-bannerNationalNewsPoliticsTop Stories
എവിടെയൊക്കെ വിജയിച്ചിട്ടും കാര്യമില്ല; ബി.ജെ.പി കേരളം പിടിച്ചടക്കിയാലേ തൃപ്തനാകുവെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ ബി.ജെ.പി ഉന്നതിയിലെത്തില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിക്ക് കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ താന്‍ തൃപ്തനാവുകയില്ലെന്നും നേതൃയോഗത്തില്‍ അമിത് ഷാ വ്യക്തമാക്കി.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രി അധികാരത്തില്‍ വരുമെന്നും പഞ്ചായത്തുമുതല്‍ പാര്‍ലമെന്റുവരെ എല്ലായിടത്തും ബിജെപി അംഗങ്ങളെത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
2019 അവസാനിക്കുന്നതു വരെ ബിജെപിയില്‍ നേതൃത്വമാറ്റം ഉണ്ടാകില്ലെന്നും അടുത്ത വര്‍ഷം മാത്രമെ അധ്യക്ഷനെ തെരഞ്ഞെടുക്കുകയുള്ളൂ എന്നും യോഗത്തില്‍ തീരുമാനമായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News