കോട്ടയം: ഇസ്രയേല്‍ പലസ്തീന്‍ യുദ്ധവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന വാദങ്ങള്‍ വര്‍ഗീയ തിമിരത്തിന്റെ ലക്ഷണമാണെന്ന് ചങ്ങനാശേരി രൂപതാ സഹായമെത്രാന്‍ ബിഷപ്പ് തോമസ് തറയില്‍.
ഹമാസ് ഭീകരസംഘടയാണെന്നും ഹമാസിന്റെ ആക്രമണത്തെ പ്രതിരോധമായി ചിത്രീകരിച്ചു വെള്ളപൂശുകയാണെന്നും തോമസ് തറയില്‍ പറഞ്ഞു. ഇസ്രയേലിനെ മാത്രം കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. മതേതരപാര്‍ട്ടികള്‍ പോലും മത്സരിക്കുന്നതിന് പിന്നില്‍ വോട്ട് ബാങ്കാണ്. വോട്ടുബാങ്ക് മാത്രമാണ് മാനദണ്ഡം.
നിഷ്പക്ഷമതികളെ പോലും വര്‍ഗീയവാദികളാക്കാന്‍ മാത്രമേ ഇത്തരം നിലപാടുകള്‍ ഉപകരിക്കുകയുള്ളൂ. വര്‍ഗീയ ധ്രുവീകരണത്തിലൂടെ വോട്ട് നേടാമെന്നതു യുക്തിപരമായ കണക്കുകൂട്ടലാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹ്യമാധ്യമത്തിലെ കുറിപ്പിലാണ് ബിഷപ്പിന്റെ വിമര്‍ശനം.