24.6 C
Kottayam
Monday, June 8, 2026

തീപിടിച്ചത് രാസമാലിന്യങ്ങള്‍ക്ക്‌, ഉത്തരവാദിത്വം ഞങ്ങൾക്കല്ല: സോണ്ട എം.ഡി

Must read

കൊച്ചി: രാഷ്ട്രീയ ബന്ധം ഉപയോഗിച്ചല്ല ബ്രഹ്‌മപുരം കരാര്‍ നേടിയതെന്ന് സോണ്ട കമ്പനി. കരാര്‍ കിട്ടിയത് യോഗ്യതയുള്ളതിനാലാണെന്നും ബയോമൈനിങ്ങില്‍ മുന്‍പരിചയമുണ്ടെന്നും സോണ്ട ഇന്‍ഫ്രാടെക് എം.ഡി. രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു.

സോണ്ട കമ്പനിയ്ക്ക് വഴിവിട്ട ഒരു സഹായവും ലഭിച്ചിട്ടില്ല. കമ്പനിയ്‌ക്കെതിരായ വിവാദങ്ങള്‍ക്ക് പിന്നില്‍ ചില എതിരാളികളാണെന്നും കൊച്ചി കോര്‍പ്പറേഷന്‍ അയച്ചെന്ന് അവകാശപ്പെടുന്ന രണ്ട് കത്തുകളും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും രാജ്കുമാര്‍ പറഞ്ഞു. സോണ്ടയ്ക്ക് എതിരാളികളുണ്ടെന്നും അതിന് തെളിവുകളുണ്ടെന്നും രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. സോണ്ടയെ മനപ്പൂര്‍വം കുടുക്കാനാണ് വ്യാജകത്ത് ഉപയോഗിക്കുന്നത്, രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള പറഞ്ഞു.

- Advertisement -

തീപിടിച്ചത് ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ചതു കൊണ്ടാണെന്നും രാജ്കുമാര്‍ ആരോപിച്ചു. ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ചതാണ് തീപ്പിടിത്തത്തിന് കാരണം. അതിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ക്കല്ല. ആ 110 ഏക്കറില്‍ 40 ഏക്കര്‍ മാത്രമാണ് സോണ്ടയുടെ പ്രൊജക്ട്. രാജ്കുമാര്‍ വ്യക്തമാക്കി. മാലിന്യം കത്തിയത് കൊണ്ട് നഷ്ടമുണ്ടായത് കമ്പനിയ്ക്കാണെന്നും രാജ്കുമാര്‍ പറഞ്ഞു.

- Advertisement -

‘നിയമാനുസൃതമാണ് ടെൻഡർ നേടിയത്. ബയോമൈനിങ്ങിൽ മുൻപരിചയമുണ്ട്. ബയോമൈനിങ് ഇതുവരെ 32% പൂർത്തിയാക്കി. ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഉത്തരവാദിത്തം കമ്പനിയിൽ ആരോപിക്കാൻ ഗൂഢാലോചന നടക്കുന്നു. ആരോപണങ്ങൾക്കു പിന്നിൽ ഇതേരംഗത്തുള്ള മറ്റു ചില കമ്പനികളാണ്. ടെൻഡർ എടുക്കാൻ മത്സരിച്ച ഒരു കമ്പനിയെ സംശയമുണ്ട്. എന്നാൽ അത് ആരെന്ന് ഇപ്പോൾ പറയുന്നില്ല’’– അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week