ഉറങ്ങാൻ സാധിക്കുന്നില്ല,മനസിൽ ആശുപത്രി എത്തുന്നത് വരെയുള്ള സുധി: ബിനു അടിമാലി

കൊച്ചി:കൊല്ലം സുധിയുടെ മരണത്തിന്റെ വേദയിൽ നിന്നും കലാകേരളം ഇതുവരേയും മുക്തമായിട്ടില്ല. സുധി ഇനി ഇല്ല എന്നത് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അംഗീകരിക്കാനായിട്ടില്ല. കോഴിക്കോട് ചാനലിന്റെ ഷോയിൽ പങ്കെടുത്ത് തിരികെ കൊച്ചിയിലേക്ക് വരുന്നതിനിടെയായിരുന്നു സുധി സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്.

സുധിയുടെ ജീവനെടുത്ത അപകടത്തിൽ ബിനു അടിമാലിയും ഉണ്ടായിരുന്നു. അദ്ദേഹം ചികിത്സ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. ഇപ്പോഴിതാ ബിനു അടിമാലിയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്. അപകടത്തെ കുറിച്ചും കൊല്ലം സുധിയെ കുറിച്ചുമെല്ലാം താരം പറയുന്നുണ്ട്.

‘രാത്രി ഉറങ്ങാൻ സാധിക്കില്ല. ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുകയാണ്. നഷ്ടമായത് തന്റെ കുടുംബത്തിലെ ഒരംഗത്തെയാണ്. സുധിയുടെ ഭാര്യ രേണുവിനേയും മക്കളേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് തനിക്ക് അറിയില്ല. സുധിയെ അടക്കിയിരിക്കുന്ന ഇടത്തുപോയി കാണണമെന്നുണ്ട്. എന്നാൽ കാലിന് വയ്യാത്തതിനാൽ പോകാൻ ആകുന്നില്ല. കാല് ശരിയായ ശേഷം തന്റെ സഹോദരനെ കാണാൻ പോകണം.

എന്റെ കാലിന്റെ ലിഗമന്റിന് നേരത്തെ പ്രശ്നമുണ്ടായിരുന്നതാണ്. ഇടിച്ചതിന് ശേഷം നടക്കുന്നത് വാക്കറിന്റെ സഹായത്തോടെയാണ്. തല ഇടിച്ചത് കാരണം ഇയർ ബാലൻസിന്റെ പ്രശ്നവുമുണ്ട്. കൈക്കുഴയ്ക്കും പ്രശ്നമുണ്ട്. രാത്രി തിരിഞ്ഞു കിടക്കുമ്പോൾ ബുദ്ധിമുട്ടുണ്ട്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മഹേഷ് സുധിച്ചേട്ടൻ എവിടെ എന്നാണ് ചോദിച്ചു കൊണ്ടിരുന്നതെന്നും ബിനു പറയുന്നു. 
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News