24.9 C
Kottayam
Saturday, June 6, 2026

എന്റെ ഭർത്താവുള്ളപ്പോൾ മറ്റൊരാളുടെയടുത്ത് പോകേണ്ടി വന്നിട്ടില്ല; അവസരത്തിന് കെഞ്ചിയിട്ടില്ല: ബിന്ദു വാരാപ്പുഴ

Must read

കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ച് സിനിമാ രം​ഗത്ത് നിരവധി പേർ സംസാരിച്ചിട്ടുണ്ട്. അവസരത്തിനായി അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാൻ ആവശ്യപ്പെടുന്നവരെക്കുറിച്ച് തുറന്ന് പറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായപ്പോൾ പലരു ഇതേക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തി. കാസ്റ്റിം​ഗ് കൗച്ച് മലയാള സിനിമാ രം​ഗത്തുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ട് ചർച്ചയായതോടെ ചില നടിമാർ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറച്ചിലുകൾ നടത്തി.

ഇപ്പോഴിതാ സിനിമാ രം?ഗത്തെ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് കൊണ്ട് നടി ബിന്ദു വാരാപ്പുഴ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ബിന്ദു വാരാപ്പുഴ പറയുന്നു.

- Advertisement -

- Advertisement -

വേഷത്തിന് വേണ്ടി ഒരാളുടെ മുന്നിൽ ചെന്ന് കെഞ്ചാൻ നിൽക്കുമ്പോഴാണ് ചൂഷണത്തിന് ഇരയാകുന്നത്. ഞാൻ ഇതുവരെയും ചെയ്തിട്ടില്ല. കിട്ടിയ വേഷം എന്താണോ അത് ഞാൻ ചെയ്തു. ഇത്രയും നാൾ ഫീൽഡിൽ നിന്ന് മാറി നിന്നിട്ടും ഒരു വ്യക്തിയെ വിളിച്ച് എനിക്ക് ഇന്ന വേഷം തരുമോ എന്ന് ചോദിച്ചിട്ടില്ല. ആരും നമ്മളെ നിർബന്ധിച്ച് ഒന്നും ചെയ്യിക്കില്ല. പറയുന്നവരെല്ലാവരും അതിന് താൽപര്യപ്പെട്ടിട്ട് പോകുന്നവരാണ്. ഇപ്പോൾ വേഷം ലഭിക്കാൻ വേണ്ടി പെണ്ണുങ്ങൾ പോകുകയാണ്. സിനിമയിലെത്തിപ്പെടുന്നത് ചെറിയ കാര്യമല്ല. സിനിമയിൽ എന്നെ മോശമായി ആരും സമീപിച്ചിട്ടില്ല.

- Advertisement -

എനിക്ക് കുട്ടിയുണ്ടെന്നും ഭർത്താവുണ്ടെന്നും എല്ലാവർക്കും അറിയാം. വെക്കേഷൻ സമയത്ത് മകൾ ഒപ്പം വരാറുണ്ട്. ഭർത്താവുണ്ടായിരുന്ന സമയത്ത് അങ്ങനെയാെരാവശ്യത്തിന് മറ്റൊരാളുടെ അടുത്ത് പോകേണ്ടി വന്നി‌ട്ടില്ല. കാരണം എന്റെ ഭർത്താവ് സുന്ദരനും നല്ല സ്വഭാവവുമുള്ള ആളായിരുന്നു. കള്ള് കുടിച്ച് വെളിവില്ലാതെ നടക്കുന്ന ആളൊന്നുമായിരുന്നില്ല. സ്നേഹ സമ്പന്നനായിരുന്നു. പക്ഷെ അദ്ദേഹത്തോടൊപ്പമുള്ള ജീവിതം ദീർഘകാലം അനുഭവിക്കാനുള്ള ഭാ​ഗ്യം ഉണ്ടായിരുന്നില്ല. വൃക്ക രോ​ഗം ബാധിച്ചാണ് മരിച്ചത്. 49 വയസായിരുന്നു. മരണം എന്നെ തളർത്തി.

എന്റെ മകൾ സെപ്പറേറ്റഡാണ്. കൊച്ചുമകൾക്ക് മൂന്ന് വയസേ ഉണ്ടായിരുന്നുള്ളൂ. അത്താണിയായി ഞാൻ മാത്രമായിരുന്നു. ഭർത്താവ് ഇല്ലാതെ ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടി. ഇന്നും അദ്ദേഹത്തെക്കുറിച്ച് പറയാത്തതും ഓർക്കാത്തതുമായ ദിവസങ്ങൾ ഇല്ലെന്നും ബിന്ദു വാരാപ്പുഴ പറയുന്നു. മലയാള സിനിമകളിൽ തനിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലെന്നും ബിന്ദു വാരാപ്പുഴ അഭിമുഖത്തിൽ പറയുന്നുണ്ട്.

സിനിമാ രം​ഗത്ത് മോശം പേരില്ലാത്തയാളാണ്. എന്നാൽ ചില ആൾക്കാർ പാര വെക്കാറുണ്ട്. ഞാനതൊന്നും കണക്കാക്കുന്നില്ല. ഒരിക്കൽ ജൂനിയർ ആർട്ടിസ്റ്റോ മറ്റോ ബിന്ദു അങ്ങനെയല്ലേ ഇങ്ങനെയല്ലേ എന്ന് പറഞ്ഞു. നിങ്ങളുദ്ദേശിക്കുന്ന ആളല്ല അവർ, വളരെ പാവം സ്ത്രീയാണ്, എനിക്കവരുടെ വീടും കുടുംബവുമെല്ലാം അറിയാം, നിങ്ങൾ പറയുന്നത് തെറ്റാണെന്ന് കേട്ടയാൾ പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റുകളൊക്കെ നമ്മുടെ അടുത്തേക്ക് വരാൻ പറ്റാത്തവരാണ്.

അവർക്ക് പേടിയായിരിക്കും. ദൂരെ നിന്ന് സിനിമയെ കാണുമ്പോൾ അത് വല്ലാത്തൊരു ലോകം പോലെയാകും തോന്നുക. നമ്മളവിടെ ഫാമിലാണ്. എല്ലാവരും അവരവരുടെ കാര്യം നോക്കും. മോശം വഴിയിലേക്ക് പോകാൻ സിനിമയിൽ വരണമെന്നില്ല. ചിലർ പേരു ദോഷം വരുത്തും. അത് കണ്ട് ചിലർ തെറ്റിദ്ധരിക്കും. അഭിനയം ഒരു ജോലിയാണ്. നേർ വഴിക്ക് സഞ്ചരിക്കണമെന്നും ബിന്ദു വാരാപ്പുഴ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week