തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി എത്തിയ ഒരു സ്ത്രീയായ ബിന്ദു അമ്മിണിയ്ക്ക് നേരെ മുളക് സ്‌പ്രേ ഉപയോഗിച്ച് അക്രമിച്ചത് ക്രൂരമായ നടപടിയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. ഇത്തരം ക്രൂരകൃത്യം ചെയ്തവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് കൊച്ചി കമ്മീഷണര്‍ ഓഫീസിലേക്കെത്തിയ ബിന്ദു അമ്മിണിയ്‌ക്കെതിരെ പ്രതിഷേധവുമായെത്തിയ ശബരമല കര്‍മസമിതി പ്രവര്‍ത്തകരും ബിജെപി നേതാക്കളും ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരും എത്തിയത്.
ഇവരുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെ വീണ്ടും കമ്മീഷണര്‍ ഓഫീസിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകനായ ശ്രീനാഥ് ചാടിവീണ് ബിന്ദുവിന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്. പെട്ടെന്ന് പൊലീസ് ഇടപെട്ട് ബിന്ദു അമ്മിണിയെ വാഹനത്തിലേക്ക് മാറ്റുകയും ഉടന്‍തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തിരുന്നു.
https://youtu.be/qr8m-oExu4A