റഷ്യൻ യുവതികളോട് ബന്ധമുണ്ടായിരുന്നു; തുറന്നു പറച്ചിലിനൊടുവിൽ ജീവനക്കാരോട് മാപ്പുപറഞ്ഞ് ബിൽ ഗേറ്റ്സ്

ന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുണ്ടായിരുന്ന ബന്ധത്തിന്‍റെപേരിൽ ഗേറ്റ്സ് ഫൗണ്ടേഷനിലെ ജീവനക്കാരോട് സ്ഥാപകൻ ബിൽ ഗേറ്റ്സ് മാപ്പുപറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നും പറഞ്ഞു. എപ്‌സ്റ്റീനുമായി ബിൽ ഗേറ്റ്സിനു ബന്ധമുണ്ടായിരുന്നു എന്ന വിവരം ഗേറ്റ്സ് ഫൗണ്ടേഷനുമേൽ നിഴൽവീഴ്ത്തിയ സാഹചര്യത്തിലാണ് മാപ്പുപറച്ചിൽ.

രണ്ട് റഷ്യൻ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഗേറ്റ്സ് സമ്മതിച്ചു. എന്നാൽ, എപ്‌സ്റ്റീൻ ഇരകളാക്കിയ പെൺകുട്ടികളുമായി ബന്ധമുണ്ടായിട്ടില്ല.

“ഞാൻ ചെയ്ത തെറ്റുകാരണം ഇതിലേക്കു വലിച്ചിഴയ്ക്കപ്പെട്ട മറ്റുള്ളവരോട് ഞാൻ മാപ്പു പറയുന്നു. എപ്‌സ്റ്റീനുമൊത്ത് സമയം ചെലവിട്ടത് വലിയ തെറ്റായിപ്പോയി” -ബിൽ ഗേറ്റ്സ് പറഞ്ഞതായി ‘ദ വോൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ടുചെയ്തു

2011-ലാണ് ബിൽ ഗേറ്റ്സ് എപ്‌സ്റ്റീനെ പരിചയപ്പെട്ടത്. അന്ന് തന്റെ ഭാര്യയായിരുന്ന മെലിൻഡ എപ്‌സ്റ്റീനെക്കുറിച്ച് സംശയാലുവായിരുന്നുവെന്നും ഗേറ്റ്സ് പറഞ്ഞു.

യു.എസ്. സർക്കാർ പുറത്തുവിട്ട എപ്‌സ്റ്റീൻ രേഖകളിൽ യുവതികൾക്കൊപ്പം നിൽക്കുന്ന ബിൽ ഗേറ്റ്സിന്റെ ചിത്രവുമുണ്ടായിരുന്നു. എന്നാൽ, ഇത് എപ്‌സ്റ്റീന്റെ നിർദേശപ്രകാരം എടുത്തതാണെന്നും അയാളുടെ ഉടമസ്ഥതയിലുള്ള കുപ്രസിദ്ധമായ ദ്വീപ് സന്ദർശിച്ചിട്ടില്ലെന്നും ഗേറ്റ്സ് പറഞ്ഞു.

Microsoft co-founder Bill Gates has issued an apology to the employees of the Gates Foundation regarding his past association with convicted sex offender Jeffrey Epstein. While acknowledging that the connection had cast a shadow over the foundation’s reputation, Gates maintained that he did not engage in any illegal activities. The apology comes as a move to address internal concerns and clarify the nature of his interactions with Epstein, which he previously characterized as attempts to secure funding for global health initiatives.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News