25.5 C
Kottayam
Friday, June 5, 2026

ബിൽക്കിസ് ബാനു കേസ്: കീഴടങ്ങാൻ നാലാഴ്ച സമയംതേടി പ്രതികളിലൊരാൾ സുപ്രീംകോടതിയിൽ

Must read

ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ ജയിലിൽ കീഴടങ്ങാൻ നാലാഴ്ചത്തെ സമയംതേടി പ്രതികളിലൊരാൾ സുപ്രീംകോടതിയെ സമീപിച്ചു. 11 പ്രതികളിലൊരാളായ ഗോവിന്ദഭായി നായിയാണ് ബുധനാഴ്ച സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്.

കഴിഞ്ഞ ജനുവരി എട്ടിനാണ് പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കുകയും പ്രതികൾ രണ്ടാഴ്ചയ്ക്കുള്ളിൽ ജയിലിൽ കീഴടങ്ങണമെന്നും വിധിച്ചത്. എന്നാൽ, വിധി വന്നതിനുപിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു.

2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ മൂന്നരവയസ്സുള്ള മകളുൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിലാണ് 11 പ്രതികളെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചത്.

5 വർഷത്തോളം തടവനുഭവിച്ച പ്രതികളെ 2022 ഓഗസ്റ്റ് 10-ന് ഗുജറാത്ത് സർക്കാർ മോചിപ്പിച്ചു. ഇതിനെതിരേ ബിൽക്കിസ് ബാനു നൽകിയ ഹർജിയിലാണ് പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന്‌ അധികാരമില്ലെന്നും പ്രതികൾ കീഴടങ്ങണമെന്നും സുപ്രീംകോടതി വിധിച്ചത്.

- Advertisement -

കേസിലെ നാൾ വഴികൾ

  • 2002 ലെ ഗുജറാത്ത് കലാപ സമയത്ത് കലാപകാരികളിൽ നിന്നും രക്ഷപെടാനായാണ് അഞ്ചു മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനു തന്റെ മൂന്ന് വയസായ മകൾക്കും ഭർത്താവിനും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം റന്ധിക്പൂരിൽ നിന്നും പാലായനം ചെയ്തത്.
  • ചപർവാദ് ഗ്രാമത്തിൽ എത്തിയ കുടുംബത്തെ 30 ഓളം വരുന്ന ആയുധധാരികളായ സംഘം ആക്രമിക്കുകയും ബാനോയെയും, അവരുടെ അമ്മയെയും കുടുംബത്തിലെ മറ്റ് 3 സ്ത്രീകളെയും ആക്രമണ സംഘത്തിലെ 11 പുരുഷന്മാർ ചേർന്ന് കൂട്ട കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.
  • ആക്രമണത്തിൽ ബാനുവിന്റെ 3 വയസുകാരിയായ മകളുൾപ്പെടെ 7 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു.
  • പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി നിരസിച്ചതിനെത്തുടർന്ന് 2003ൽ ബാനു ദേശീയ മനുഷ്യാവകാശ കമ്മീഷന് മുൻപാകെ പരാതി സമർപ്പിക്കുകയും പിന്നീട് സുപ്രീം കോടതിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു
  • കേസ് അന്വേഷിക്കാൻ സുപ്രീം കോടതി സിബിഐയെ ചുമതലപ്പെടുത്തി
  • 2004ൽ കുറ്റക്കാരായ എല്ലാവരെയും സിബിഐ അറസ്റ്റ് ചെയ്തു. കേസിലെ തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതകൾ മുൻ നിർത്തി കേസിന്റെ വിചാരണ അഹമ്മദാബാദിൽ നിന്നും ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റി.
  • ബലാത്സംഗം, കൊലപാതകം, ഗൂഢാലോചന എന്നിവയിൽ 13 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി, അതിൽ 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു
  • 2008ൽ തങ്ങളുടെ ശിക്ഷ പുന: പരിശോധിക്കണമെന്ന് പ്രതികൾ ബോംബെ ഹൈക്കോടതിക്ക് മുൻപാകെ ആവശ്യപ്പെട്ടു
  • 2017ൽ പ്രതികളായ 11 പേരുടെയും ജീവപര്യന്ത ശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു.
    കുറ്റവാളികളിൽ ഒരാളായ രാധേശ്യാം ഷാ ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് 2022ൽ സുപ്രീം കോടതിയെ സമീപിച്ചു.
  • സുപ്രീം കോടതി കേസ് ഗുജറാത്ത് ഹൈക്കോടതിക്ക് കൈമാറി
  • ശിക്ഷാ ഇളവ് നയ പ്രകാരം കേസിലെ 11 പ്രതികളെയും 2022 ആഗസ്റ്റ് 15 ന് ഗുജറാത്ത് സർക്കാർ വിട്ടയച്ചു. ഈ നടപടി വലിയ വിമർശനങ്ങൾക്ക് വഴി തുറന്നിരുന്നു.
  • ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരെ ബാനോ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു
  • 2023 മാർച്ചിൽ കേസിൽ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.
  • 2024 ജനുവരി 8 ന് ഗുജറാത്ത് സർക്കാർ അനുവദിച്ച ഇളവ് റദ്ദാക്കിയ സുപ്രീം കോടതി രണ്ടാഴ്ച്ചക്കകം പ്രതികൾ എല്ലാവരും ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ ഉത്തരവിട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week