27.6 C
Kottayam
Sunday, November 17, 2024
test1
test1

ബിൽക്കിസ് ബാനു കേസ് പ്രതികൾ വീടുകളിലില്ല; ഒരാഴ്ചയായി കാണാനില്ലെന്ന് ബന്ധുക്കൾ

Must read

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വീടുകളില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്. പ്രതികളെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ പ്രതികള്‍ ജയിലിലേക്ക് മടങ്ങേണ്ടതുണ്ട്. എന്നാല്‍, കേസിലെ പതിനൊന്നു പ്രതികളില്‍ ഒമ്പതു പേരെയും കാണാനില്ലെന്നാണ് വിവരം.

ഗുജറാത്തിലെ രണ്‍ധിക്പുര്‍, സിംഗ്‌വാദ് എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് പതിനൊന്ന് പ്രതികളും. സുപ്രീം കോടതി വിധി വന്നപ്പോള്‍ തന്നെ മാധ്യമങ്ങള്‍ പ്രതികളുടെ വീടുകളിലെത്തിയിരുന്നു. അപ്പോഴാണ് പ്രതികള്‍ വീടുകളിലില്ലെന്ന് അറിയുന്നത്.

പ്രതികളെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്കും കൃത്യമായ വിവരമില്ല. പ്രതികള്‍ വീടുവിട്ടിട്ട് ഒരാഴ്ചയോളമായെന്നും എവിടെയാണെന്ന് അറിയില്ലെന്നുമാണ് ബന്ധുക്കളുടെ മൊഴി. വിധി വരുന്നതിനു മുമ്പുതന്നെ പ്രതികള്‍ വീടുകളില്‍നിന്ന് പോയിരുന്നെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍, വിധിപ്രഖ്യാപനത്തിന് ഒരു ദിവസം മുമ്പ് പ്രതികളെ വീടുകളുടെ പരിസരത്ത് കണ്ടിരുന്നെന്നാണ് കാവലിനു നിര്‍ത്തിയ പോലീസുകാര്‍ പറയുന്നത്.

കേസില്‍ വെറുതെവിട്ട ഉത്തരവ് റദ്ദാക്കിയ ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതികള്‍ ജയിലില്‍ തിരിച്ചെത്തണമെന്നായിരുന്നു കോടതി ഉത്തരവ്. പ്രതികള്‍ മുങ്ങിയതോടെ കീഴടങ്ങല്‍ ചോദ്യചിഹ്നമായിരിക്കുകയാണ്. ഇതുവരെ ഇവരുടെ കീഴടങ്ങല്‍ സംബന്ധിച്ച വിവരമൊന്നും പോലീസിനു ലഭിച്ചിട്ടില്ല.

രഹസ്യമായി പ്രതികളില്‍ ചിലര്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതായുള്ള വിവരം പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും പ്രതികളുടെ ഗ്രാമങ്ങളില്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്ലഡ് മണിയുടെ രേഖകളും ചെക്കും കോടതിയില്‍ എത്തി,എന്നിട്ടും മോചന ഉത്തരവ് വൈകുന്നു; അബ്ദുള്‍ റഹിം കേസില്‍ സംഭവിയ്ക്കുന്നത്‌

റിയാദ്: സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഉണ്ടായില്ല. കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും....

ആലപ്പുഴയില്‍ മോഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ്; നിർണായകമായത് സന്തോഷിന്റെ നെഞ്ചിൽ പച്ചകുത്തിയത്

ആലപ്പുഴ: മണ്ണഞ്ചേരിയിൽ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡിവൈഎസ്പി മധു...

സഹകരണരംഗത്തിന് നൽകിവരുന്ന പിന്തുണ പിൻവലിക്കും,നിക്ഷേപങ്ങൾ തുടരുന്ന കാര്യം ആലോചിക്കും; മുന്നറിയിപ്പുമായി വി.ഡി.സതീശൻ

കൊച്ചി: സംസ്ഥാനത്തെ സഹകരണരംഗത്തിന് കോണ്‍ഗ്രസ് നല്‍കി വരുന്ന എല്ലാ പിന്തുണും പിന്‍വലിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടി അനുഭാവികളുടെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും സതീശന്‍ പറഞ്ഞു. കൊച്ചിയില്‍...

തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം: നടി കസ്തൂരി റിമാന്‍ഡില്‍; രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്ന് നടിയുടെ പ്രതികരണം

ചെന്നൈ: തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഹൈദരാബാദില്‍നിന്നും അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരിയെ ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തു. നടിയെ ജയിലിലേക്ക് മാറ്റും. കച്ചിബൗളിയില്‍ ഒരു സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍...

Kuruva gang🎙️ ടെന്റിനുള്ളില്‍ തറയില്‍ കുഴിയെടുത്ത് ഒളിത്താവളം, സന്തോഷിനെ പിടികൂടിയതോടെ അക്രമാസക്തരായി ജീപ്പ് വളഞ്ഞ് സ്ത്രീകള്‍; കുറുവാ സംഘാംഗത്തെ പിടികൂടിയപ്പോള്‍ സംഭവിച്ചത്‌

കൊച്ചി: കുണ്ടന്നൂരില്‍ നിന്നും കുറുവ സംഘാംഗമെന്നു സംശയിക്കുന്ന സന്തോഷിനെ പോലിസ് പിടികൂടിയത് അതിസാഹസികമായി. പോലിസ് വിലങ്ങണിയിച്ചിട്ടും പ്രതി വ്‌സ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പൊലീസിനെ വെട്ടിച്ചു കടന്നു കളയുക ആയിരുന്നു. സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ചതാവട്ടെ ടെന്റുകളിലുണ്ടായിരുന്ന...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.