CrimeKeralaNews

ടെസ്റ്റ് ഡ്രൈവിനായി എടുത്ത ആഡംബര ബൈക്കുമായി കടന്നു കളഞ്ഞ യുവാവ് പിടിയിൽ

തൃശൂർ:കുന്നംകുളത്ത് ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന വ്യാജേനെ എടുത്ത ആഡംബര ബൈക്കുമായി കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളറക്കാട് കൈതമാട്ടം സ്വദേശി ചിറയളയത്ത് ഞാലില്‍ വീട്ടിൽ 18 വയസ്സുള്ള അഭയ് കൃഷ്ണനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 13 -ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.അക്കിക്കാവ് സ്വദേശിയായ അജിത്ത് സ്വകാര്യ ഓൺലൈനിൽ 55,000 ത്തോളം രൂപ വിലക്ക് ആഡംബര ബൈക്ക് വില്പനയ്ക്കെന്ന പരസ്യം നൽകിയിരുന്നു.

ഈ പരസ്യം ശ്രദ്ധയിൽപ്പെട്ട പ്രതി അജിത്തുമായി ബന്ധപ്പെടുകയും ബൈക്ക് വാങ്ങാൻ താല്പര്യമുണ്ടെന്നും അറിയിച്ചു.13 -ാം തീയതി രാത്രി 11:30 യോടെ അക്കിക്കാവിലെത്തിയ പ്രതി വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്ത് നോക്കാനെന്ന വ്യാജനെയെടുത്ത് കടന്നുകളയുകയായിരുന്നു

.

സംഭവത്തിൽ കുന്നംകുളം പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വഞ്ചന കുറ്റത്തിന് കേസെടുത്ത പോലീസ് പ്രതിയെ അന്വേഷിച്ചു വരികയായിരുന്നു.

കഴിഞ്ഞ ദിവസം അക്കിക്കാവിൽ വച്ച് വാഹന പരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയ ബൈക്ക് പരിശോധിച്ചപ്പോഴാണ് പ്രതി പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button