‘വിവാഹം കഴിഞ്ഞോ?’ പ്രതികരണവുമായി ഗോപി സുന്ദര്‍
കൊച്ചി:സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വിവാഹചിത്രമാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. പഴനിയില്‍ വച്ച് ജീവിതപങ്കാളി അമൃത സുരേഷിനെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ചതിനു പിന്നാലെയാണ് ഇരുവരും വിവാഹിതരായി എന്ന തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ തല പൊക്കിയത്.
പുഷ്പഹാരം അണിഞ്ഞു നില്‍ക്കുന്ന അമൃതയും ഗോപി സുന്ദറും ആണ് ചിത്രത്തില്‍. അമൃത നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയിട്ടുണ്ട്. ഇതോടെയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ അത് വിവാഹചിത്രമല്ലെന്നും തങ്ങള്‍ പഴനിയില്‍ പോയപ്പോള്‍ എടുത്ത ചിത്രമാണെന്നും ഗോപി സുന്ദര്‍ വെളിപ്പെടുത്തി.
ഈ വര്‍ഷം മേയില്‍ ആണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.
ഈ അടുത്താണ് ഗോപി സുന്ദറും അമൃത സുരേഷും പുതിയൊരു ജീവിതത്തിലേക്ക് കടന്നത്. ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളായിരുന്നു താരങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ അതിനൊന്നും ചെവി കൊടുക്കാതെ തങ്ങളുടേതായ സന്തോഷങ്ങള്‍ കണ്ടെത്തുകയാണ് ഗോപി സുന്ദറും അമൃത സുരേഷും.
വിമര്‍ശനങ്ങള്‍ക്കിടയിലും ഇരുവരും ജീവിതം ആഘോഷമാക്കുന്നത് അവരുടെ സന്തോഷങ്ങള്‍ക്കായി സമയം കണ്ടെത്തുന്നതിലൂടെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃതയും ഗോപി സുന്ദറും. ഇരുവരും ജീവിതത്തില്‍ ഒരുമിച്ചു എന്ന വാര്‍ത്തകള്‍ക്ക് ശേഷം ഇവര്‍ പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ഒരുപാട് യാത്രകള്‍ ചെയ്യാന്‍ ഇഷ്ടമാണെന്ന് അമൃത മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ?ഗോപി സുന്ദറുമായുള്ള വിവാഹ ശേഷം നിരവധി യാത്ര വിശേഷങ്ങള്‍ അമൃത പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ അങ്ങനെയൊരു ചിത്രമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ഹൈദരാബാദിലെ ചാര്‍മിനാറിന്റെ മുമ്പില്‍ ?ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റയില്‍ താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഹൈദരാബാദിന്റെ മുഖമുദ്രയായ ചാര്‍മിനാറിന്റെ സൗന്ദര്യത്തെയും ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ ചിത്രങ്ങള്‍.
ഇതിനൊപ്പം പ്രകൃതി സുന്ദരമായ ഏലത്തോട്ടത്തില്‍ നിന്നുളള ചിത്രങ്ങളും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്നും വിവാഹം കഴിഞ്ഞ സമയത്ത് ഗോപി സുന്ദര്‍ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു തങ്ങള്‍ ഒന്നായ വിവരം അറിയിച്ചത്. ‘പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേയ്ക്ക്’ എന്ന് കുറിച്ച് കൊണ്ടായിരുന്നു ഒന്നായ വിവരം പങ്കുവെച്ചത്. നിയമപരമായി തന്നെ ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അമൃത തന്റെ ഇന്‍സ്റ്റ?ഗ്രാമിലൂടെ ഒരു ചെറിയ പ്രൊമോ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിനൊപ്പം, തന്റെ ജീവിതത്തില്‍ പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന ചില കാര്യങ്ങള്‍ ഉടനെ സംഭവിക്കാന്‍ പോവുകയാണെന്ന് അമൃത പറഞ്ഞിരുന്നു. പിന്നാലെ കിടിലനൊരു വീഡിയോ ആണ് അമൃതയും ഗോപിയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. പരസ്പരം ചേര്‍ന്ന് നിന്ന് ചുംബിക്കാന്‍ തയ്യാറെടുക്കുന്ന ഗോപി സുന്ദറും അമൃതയുമാണ് വീഡിയോയിലുള്ളത്.
ഇതെന്താണെങ്കിലും വൈകാതെ വരുമെന്ന് പറഞ്ഞാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നതും. വീഡിയോക്ക് പിന്നില്‍ അമൃതയും ഗോപിയും ആദ്യമായി ചെയ്യുുന്ന മ്യൂസിക് ആല്‍ബം ആണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
തന്റെ ജിവിതത്തിലെ തീരുമാനങ്ങള്‍ക്കെല്ലാം ആദ്യം അനുവാദം മകളായ പപ്പുവില്‍ നിന്നാണ് വാങ്ങാറുള്ളതെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഗോപി സുന്ദറുമായി ഇഷ്ടത്തിലായപ്പോഴും ആദ്യം പാപ്പുവിനോടാണ് പറഞ്ഞത്. അവള്‍ക്കും കൂടി ഓക്കെ ആയതിന് ശേഷമാണ് തീരുമാനം എടുത്തത്. തന്റെ രഹസ്യങ്ങളെല്ലാം സൂക്ഷിച്ച് വെക്കുന്ന ഏറ്റവും പ്രിയപ്പെട്ട ആളും മകളാണെന്നും അമൃത പറഞ്ഞു.