KeralaNews

മൈസൂരുവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മലയാളി നഴ്‌സിങ് വിദ്യാർഥിനി മരിച്ചു

കോട്ടയം: മൈസൂരു മാണ്ഡ്യ നാഗമംഗലത്ത് വാഹനാപകടത്തില്‍ നഴ്സിങ് വിദ്യാര്‍ഥിനി ചേപ്പുംപാറ നമ്പുരക്കല്‍ സാനിയ മാത്യു (അക്കു-21) മരിച്ചു. നാഗമംഗലം ബി.ജി.എസ്.നഴ്സിങ് കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു.

പൊന്‍കുന്നം കോടതിപ്പടി യൂണിറ്റിലെ സി.ഐ.ടി.യു. ഹെഡ് ലോഡിങ് തൊഴിലാളി നമ്പുരക്കല്‍ സാബുവിന്റെയും നിഷയുടെയും മകളാണ്. നാട്ടിലേക്ക് വരുന്നതിന് ബസില്‍ കയറാന്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ വരുന്നവഴി മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരപരിക്കേറ്റ സാനിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തിന് പരിക്കുണ്ട്. സഹോദരന്‍: സിബിന്‍. സംസ്‌കാരം ശനിയാഴ്ച ഒന്നിന് വാഴൂര്‍ 19-ാംമൈല്‍ മൗണ്ട് കാര്‍മല്‍ പള്ളി സെമിത്തേരിയില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker