അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിച്ചു; ഇടുക്കിയിൽ കാൽനട യാത്രക്കാരി മരിച്ചു

സ്പീഡിലെത്തിയ ബൈക്ക് ഇടിച്ച് അപകടം; ഇടുക്കിയിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം; മരിച്ചത് തള്ളക്കാനം സ്വദേശി അച്ചാമ്മ

ഇടുക്കി: ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി തൈക്കാട്ട് അച്ചാമ്മ (75) ആണ് മരിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫിസിന് സമീപം ആണ് അപകടം.

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജകുമാരി സ്വദേശി സഞ്ചരിച്ച ബൈക്ക് ആണ് ഇടിച്ചത്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News