ബംഗളൂരു:സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവി അവാര്‍ഡ്സ് പ്രഖ്യാപനം ബംഗളൂരുവില്‍ നടന്നു. മലയാളം പതിപ്പില്‍ മികച്ച നടനായി തിരഞ്ഞെടുത്തത് ബിജു മേനോനെയാണ്. ക്രിട്ടിക്സ് വിഭാഗത്തിലാണ് ബിജു മേനോന് മികച്ച നടനായത്. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ അഭിനയമാണ് താരത്തിനെ അവാര്‍ഡിനര്‍ഹനാക്കിയത്.
ക്രിട്ടിക്സ് വിഭാഗത്തില്‍ നിമിഷ സജയന് ആണ് മികച്ച നടി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന സിനിമയിലെ പ്രകടനത്തിനാണ് നിമിഷ അര്‍ഹയായത്. നാല് തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലെ മികവിനുള്ളതാണ് സൈമ പുരസ്കാരങ്ങള്‍.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലുതും ഏറ്റവുമധികം പ്രേക്ഷകരുള്ളതുമായ ചലച്ചിത്ര അവാര്‍ഡ് ഷോകളില്‍ ഒന്നാണ് സൈമ. പത്താം പതിപ്പ് സെപ്റ്റംബര്‍ 10, 11 തീയതികളില്‍ ബംഗലൂരുവിലാണ് നടന്നത്.
മികച്ച ചിത്രം, സംവിധാനം, നടന്, നടി, സഹനടന്‍, സഹനടി, സംഗീത സംവിധാനം, പാട്ടെഴുത്ത്, ഗായകന്, ഗായിക, നെഗറ്റീവ് കഥാപാത്രമായി മികച്ച പ്രകടനം, പുതുമുഖ നടന്, പുതുമുഖ നടി, നവാഗത സംവിധായകന്, നവാഗത നിര്‍മാതാവ്, ഛായാഗ്രഹണം, ഹാസ്യതാരം എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍.