26.2 C
Kottayam
Friday, June 5, 2026

പാല സജി മുതല്‍ ലക്ഷ്മി പ്രിയ വരെ; ‘ബിഗ് ബോസ്’ നാലാം സീസണിലെ സാധ്യത ലിസ്റ്റ്

Must read

ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ലോഗോ പുറത്തു വിട്ടതു മുതല്‍ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള സജീവ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സോഷ്യല്‍ മീഡിയ താരം പാല സജി മുതല്‍ സന്തോഷ് പണ്ഡിറ്റ് വരെയുള്ളവരെ പേരുകളാണ് നാലാം സീസണിനായി ഉയര്‍ന്നു കേള്‍ക്കുന്നത്.

മുന്‍ പോലീസ് ഉദ്യോഗസ്ഥനായ പാല സജി എന്തായാലും ബിഗ് ബോസില്‍ എത്തുമെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. കഴിഞ്ഞ സീസണില്‍ തന്നെ ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ പേരായിരുന്നു ജിയ ഇറാനിയുടേത്. സീസണ്‍ 3-യിലെ മത്സാര്‍ത്ഥിയായ റിതു മന്ത്രയുടെ പേരിനൊപ്പം ആയിരുന്നു ജിയയുടെ പേരും വാര്‍ത്തകളില്‍ ഇടം നേടിയത്.

ജിയ ഇറാനി നാലാം സീസണിലുണ്ടായേക്കാമെന്ന് പറയപ്പെടുന്നു. ബിഗ് ബോസിന് മുമ്പ് എത്തിയ മലയാളി ഹൗസിലൂടെ വിമര്‍ശകരുടെ പോലും കയ്യടി നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. സ്റ്റാര്‍ മാജിക് പരിപാടിയുമായുണ്ടായ വിവാദങ്ങള്‍ സന്തോഷ് പണ്ഡിറ്റിനെ നാലാം സീസണില്‍ എത്തിച്ചേക്കും.

വാവ സുരേഷ് ആണ് പ്രവചിക്കപ്പെടുന്ന മറ്റൊരു മത്സരാര്‍ത്ഥി. പാമ്പു കടിയേറ്റ് ആശുപത്രിയിലായിരുന്ന വാവ സുരേഷ് ഈയ്യടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വാവയുടെ സാന്നിധ്യം ബിഗ് ബോസ് വീട്ടിലുണ്ടെങ്കില്‍ അ്ത് ഒരുപാട് പേരെ ഷോയിലേക്ക് ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റൊരു താരം രാഹുല്‍ ഈശ്വര്‍ ആണ്. ചാനല്‍ ചര്‍ച്ചകളിലൂടേയും തന്റെ വിവാദ പ്രസ്താവനകളിലൂടേയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. മലയാളി ഹൗസിലെ വിജയിയായിരുന്നു രാഹുല്‍ ഈശ്വര്‍.

- Advertisement -

സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായ ശ്രീലക്ഷ്മി അറക്കലിന്റെ പേരും സീസണ്‍ ഫോറിലെ മത്സരാര്‍ത്ഥിയായി സാധ്യത കല്‍പ്പിക്കുന്നുണ്ട്. സ്റ്റാര്‍ മാജിക് താരം നോബി കഴിഞ്ഞ സീസണില്‍ എത്തിയത് പോലെ ഇത്തവണ തങ്കച്ചന്‍ വിതുര ബിഗ് ബോസിന്റെ ഭാഗമാകുമെന്നും പറയപ്പെടുന്നു. സ്റ്റാര്‍ മാജിക് താരം ലക്ഷ്മി പ്രിയയുടെ പേരും ഉയരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

Popular this week