30 C
Kottayam
Monday, November 25, 2024

മണിക്കുട്ടനെ വശീകരിക്കാന്‍ പതിനെട്ടടവും പയറ്റി ഋതു മന്ത്ര; വളയില്ലെന്നുറപ്പിച്ച് മണിക്കുട്ടന്‍

Must read

കൊച്ചി:വഴക്കും ബഹളവും മാത്രമല്ല രസകരമായ സംഭവങ്ങളും ബിഗ് ബോസ് ഹൗസില്‍ അരങ്ങേറുന്നുണ്ട്. പരസ്പരമുള്ള പോര്‍വിളികള്‍ക്ക് താല്‍ക്കാലം ഇടവേള നല്‍കിയിരിക്കുകയാണ് താരങ്ങള്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ബിഗ് ബോസ് ഹൗസിലെ വീക്കലി ടാസ്‌ക്കാണ്. ദേവാസുരം എന്നാണ് ടാസ്‌ക്കിന്റെ പേര്. ബിഗ് ബോസ് അംഗങ്ങള്‍ ഗ്രൂപ്പായി തിരിഞ്ഞാണ് ഈ ഗെയിം കളിക്കുന്നത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മണിക്കുട്ടനെ ചിരിപ്പിക്കാന്‍ പഠിച്ച പണിപതിനെട്ടും നോക്കുന്ന ഋതുമന്ത്രയുടെ വീഡിയോയാണ്. ഋതു സകല അടവും പുറത്തെടുത്തിട്ടും മണിക്കുട്ടന് ഒരു ചലനവുമില്ല, ഋതു മാത്രമല്ല മറ്റുളളവരും നടനെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യാതൊരു ഭാവ വ്യത്യാസവും മണിക്കുട്ടന്റെ മുഖത്ത് കാണുന്നില്ല. ഋതു മണിക്കുട്ടന്‍ കോമ്പിനേഷന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ട്രോള്‍ കോളങ്ങളിലും ഇരുവരുടെ വീഡിയോ ഇടം പിടിച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

രസകരമായ വീക്കെന്‍ഡ് ടാസ്‌ക്കാണ് ദേവാസുരം. കൊട്ടാരത്തിലെ അംഗങ്ങള്‍, അസുരന്മാര്‍ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞാണ് മത്സരം നടക്കുന്നത്. അനൂപ് കൃഷ്ണന്‍, റിതു മന്ത്ര, ഡിംപല്‍ ഭാല്‍, മിഷേല്‍, സായ് വിഷ്ണു, കിടിലം ഫിറോസ്, അഡോണി ടി ജോണ്‍, ലക്ഷ്മി ജയന്‍ എന്നിവരാണ് അസുരന്‍ ടീമില്‍. ഫിറോസ് ഖാന്‍, സജിന, മണിക്കുട്ടന്‍, ഭാഗ്യലക്ഷ്മി, സൂര്യ ജെ മേനോന്‍, നോബി മാര്‍ക്കോസ്, റംസാന്‍ മുഹമ്മദ്, മജിസിയ ഭാനു, സന്ധ്യ മനോജ് എന്നിവരാണ് കൊട്ടാരം അന്തേവാസികള്‍.

കൊട്ടാരം അന്തേവാസികളെ ചിരിപ്പിക്കുക എന്നതാണ് അസുരന്മാര്‍ക്കുള്ള ടാസ്‌ക്. ഓരോ കൊട്ടാരം അംഗത്തെയും ചിരിപ്പിച്ചാല്‍ അസുരന്മാര്‍ക്ക് പോയിന്റുകള്‍ നേടാം എന്നു മാത്രമല്ല, ചിരിക്കുന്ന അംഗം അസുരനായി മാറുകയും ചെയ്യും. കൗതുകകരമായ വേഷവിധാനത്തിലാണ് ടാസ്‌ക് നടക്കുക. ആക്ടിവിറ്റി ഏരിയയാണ് അസുരന്മാരുടെ ‘താവളം’. ‘കൊട്ടാര’മായി ബിഹ് ബോസ് ഹൗസും പരിണമിച്ചു. ശംഖനാദമാണ് ഈ ഗെയിമിലെ ബസര്‍ ശബ്ദം. ആദ്യ ബസര്‍ കേട്ടുകഴിഞ്ഞാലാണ് ഗെയിം ആരംഭിക്കുക.

മലയാളി പ്രേക്ഷകരെ സ്വാഭാവിക നര്‍മ്മത്തിലൂടെ ചിരിപ്പിക്കുന്ന നോബി മത്സരത്തില്‍ ഏറ്റവും ഒടുവിലായിരുന്നു എത്തിയത്. മത്സരത്തിന്റെ നിയമാവലി വായിച്ചപ്പോള്‍ തന്നെ പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞാണ് ടാസ്‌ക്കിനായി എത്തിയത്. എന്നാല്‍ നോബിയില്‍ മറ്റുള്ള അംഗങ്ങള്‍ക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. നോബിയെ കൊണ്ട് സാധിക്കുമെന്ന് പറഞ്ഞാണ് ടീം അംഗങ്ങള്‍ ഇദ്ദേഹത്തെ ടാസ്‌ക്കിനായി അയച്ചത്. ഗെയിം തുടങ്ങുന്നതിന് മുന്‍പ് തന്നെ നോബി ഡയസ്സില്‍ എത്തിയിരുന്നു. പതിവ് പോലെ എല്ലാവരേയും ചിരിപ്പിച്ച് കൊണ്ടാണ് നോബി ഡയസ്സില്‍ എത്തിയത്. മത്സരം തുടങ്ങുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു. ഇത് എതിര്‍ ടീമിലുള്ള മത്സരാര്‍ഥികള്‍ കാണുകയും ചെയ്തിരുന്നു.

ബസര്‍ ശബ്ദം മുഴങ്ങിയപ്പോള്‍ ചിരി മുഖത്ത് നിന്ന് മായ്ച്ചു കൊണ്ടാണ് ഫ്രീസ്സായി നോബി നിന്നു. എന്നാല്‍ അദ്ദേഹത്തെ ചിരിപ്പിക്കാന്‍ അസുരന്മാര്‍ക്ക് അധികം പ്രയാസമില്ലായിരുന്നു. ടീമിലെ ലക്ഷ്മിയായിരുന്നു വളരെ വേഗത്തില്‍ നോബിയെ ചിരിപ്പിച്ചത്. തുടര്‍ന്ന് അസുരന്മാര്‍ക്ക് 1 പോയ്ന്റ് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നോബിയെ അസുരന്മാരുടെ ടീമിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്തു. ദേവന്മര്‍ക്ക് 1 പേയ്ന്റ് നഷ്ട്ടപ്പെട്ടെങ്കിലും ടാസ്‌ക്കില്‍ ഏഴ് പോയിന്റുകള്‍ നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കൊല്ലത്ത് അധ്യാപികയായ യുവതി കുളത്തിൽ ചാടി ജീവനൊടുക്കി

കൊല്ലം: കൊല്ലം കടയ്ക്കലിൽ യുവതി കുളത്തിൽ ചാടി മരിച്ചു. കടയ്ക്കൽ ഗവണ്മെന്‍റ് യുപിഎസിലെ അധ്യാപികയായ ശ്രീജയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെ കാഞ്ഞിരത്തിൻമൂടുള്ള വീട്ടിൽ നിന്ന് യുവതി ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കൾ നടത്തിയ...

ഇപി ജയരാജന്‍റെ ആത്മകഥാ വിവാദം: കരാര്‍ ഇല്ലെന്ന് മൊഴി; പോലീസ് രവി ഡിസിയുടെ മൊഴിയെടുത്തു

കൊച്ചി: ഇപി ജയരാജന്‍റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡിസിയുടെ മൊഴിയെടുത്ത് പൊലീസ്. കോട്ടയം ഡിവൈഎസ്‍പി കെജി അനീഷ് ആണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു. മുൻ നിശ്ചയിച്ച പ്രകാരം രവി...

ബലാത്സം​ഗ കേസ്: ബാബുരാജ് 10 ദിവസത്തിനുള്ളിൽ കീഴടങ്ങണം; ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ബലാത്സം​ഗ കേസിൽ നടൻ ബാബു രാജിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് നടന് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനും കോടതി നിർദേശം നൽകി. ജൂനിയർ ആർടിസ്റ്റാണ്...

മുഷ്താഖ് അലി: ത്രില്ലറില്‍ കേരളത്തെ കീഴടക്കി മഹാരാഷ്ട്ര! വിധി നിർണയിച്ച് അവസാനം ഓവർ

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ കേരളത്തിന് തോല്‍വി. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു കേരളത്തിന്റെ പരാജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം...

ബൈപ്പാസിൽ ബൈക്കുമായി ആറുവയസുകാരൻ; ബന്ധുവിന്റെ ലൈസൻസും രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് ആർടിഒ

തിരുവനന്തപുരം: തിരക്കേറിയ റോഡിൽ ബൈക്കോടിച്ച് ആറുവയസുകാരൻ. കഴക്കൂട്ടം-കാരോട് ബൈപ്പാസിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാരോട് ബൈപ്പാസിൽ മുക്കോല റൂട്ടിൽ കുട്ടിക്ക് ബൈക്കിന്റെ നിയന്ത്രണം നൽകി ബന്ധുവിന്റെ സാഹസം ആറുവയസുകാരനെ ബന്ധുവാണ് ബൈക്കോടിക്കാൻ...

Popular this week