26.2 C
Kottayam
Friday, June 5, 2026

അരുണാചലിൽ ബി.ജെ.പിക്ക് വമ്പന്‍ വിജയം; ഭരണത്തുടർച്ച, തകര്‍ന്നടിഞ്ഞ്‌ കോൺഗ്രസ്‌

Must read

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ബി.ജെ.പി. ആധികാരിക വിജയത്തിലേക്ക്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അറുപത് അംഗ നിയമസഭയാണ് സംസ്ഥാനത്തിന്റേത്. വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക്‌
കടക്കുമ്പോള്‍ 46 മണ്ഡലങ്ങളില്‍ ബി.ജെ.പിയാണ് മുന്നില്‍. എതിരാളികളില്ലാത്തതിനാല്‍ വോട്ടെണ്ണലിനും മുന്‍പേ പത്ത് സീറ്റുകളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. വോട്ടെണ്ണല്‍ ദിനത്തിലെത്തിയത്.

നിലവില്‍ എന്‍.പി.പി. അഞ്ച് സീറ്റിലും എന്‍.സി.പി മൂന്നു സീറ്റിലും പി.പി.എ. രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ദേശീയതലത്തില്‍ എന്‍.ഡി.എ. സഖ്യകക്ഷിയായ എന്‍.പി.പി. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചാണ് മത്സരിച്ചത്.

മറ്റാരും പത്രിക സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് നിലവിലെ മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൊവ മേയിന്‍ തുടങ്ങിയ പത്തുപേരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അതിനാല്‍ അവശേഷിച്ച അന്‍പത് മണ്ഡലങ്ങളിലാണ് വോട്ടെണ്ണല്‍ നടന്നത്. നിലവിലെ നിയമസഭയുടെ കാലാവധി ജൂണ്‍ രണ്ടിന് പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് ഇന്ന് (ഞായറാഴ്ച) വോട്ടെണ്ണല്‍ നിശ്ചയിച്ചത്. സംസ്ഥാനത്തെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെ (അരുണാചല്‍ വെസ്റ്റ്, അരുണാചല്‍ ഈസ്റ്റ്) എന്നിവിടങ്ങളിലെ ഫലം ജൂണ്‍ നാലിന് അറിയാം.

ദീര്‍ഘകാലം കോണ്‍ഗ്രസിന് മേല്‍ക്കയ്യുണ്ടായിരുന്ന സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. എന്നാല്‍ 2016-ല്‍ അന്ന് കോണ്‍ഗ്രസിലായിരുന്ന പേമ ഖണ്ഡു, പാര്‍ട്ടിയുടെ 43 എം.എല്‍.എമാരുമായി ബി.ജെ.പിയിലേക്ക് കൂടുമാറി. ഇതോടെ സംസ്ഥാനത്ത് ബി.ജെ.പി. വേരുപിടിച്ച് വളരുകയും കോണ്‍ഗ്രസിന്റെ വേരറ്റുപോകാനും തുടങ്ങി.

- Advertisement -

2019-ലെ കക്ഷിനില ഇങ്ങനെ: ബി.ജെ.പി.-41, ജെ.ഡി.യു.-7, എന്‍.പി.പി.-5, കോണ്‍ഗ്രസ്-4, പി.പി.എ.-1, സ്വതന്ത്രര്‍-2 എന്നിങ്ങനെയായിരുന്നു. പിന്നീട് ഇതര പാര്‍ട്ടികളില്‍നിന്നുള്ള നിരവധി എം.എല്‍.എമാര്‍ ബി.ജെ.പിയുടെ കൂട്ടിലേക്ക് അണയുകയും ചെയ്തു.

- Advertisement -

അറുപത് മണ്ഡലങ്ങളിലും ബി.ജെ.പിക്ക് സ്ഥനാര്‍ഥികളുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി വെറും 19 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അതില്‍ ഒരിടത്തു പോലും വിജയിക്കാനും കഴിഞ്ഞില്ല. പത്തു സീറ്റില്‍ അഥവാ ആറിലൊന്ന് സീറ്റില്‍ എതിരില്ലാതെ വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ എത്തിയ ബി.ജെ.പി. വന്‍വിജയത്തിലേക്ക് കുതിക്കുകയും ചെയ്തു.

ബൊമഡില, ചൗഖാം, ഹായുലിയാംഗ്, ഇറ്റാനഗര്‍, മുക്തോ, റോയിങ്, സഗാലി, താലി, തലിഹ, സിറോ ഹപോലി എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി. എതിരില്ലാതെ വിജയം നേടിയത്. അജിത് പവാറിന്റെ എന്‍.സി.പി. 15 സീറ്റിലും പി.പി.എ.( പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശ്) 11 സീറ്റിലുമാണ് വിജയിച്ചത്. എന്‍.പി.പി. 20 സീറ്റിലും ജനവിധി തേടി. ഏപ്രില്‍ 19-നായിരുന്നു അരുണാചല്‍ പോളിങ് ബൂത്തിലെത്തിയത്. 82.95 ശതമാനം പേരാണ് വോട്ട് അവകാശം വിനിയോഗിച്ചത്.

പേമ ഖണ്ഡു തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് തുടര്‍ന്നേക്കും. അങ്ങനെയെങ്കില്‍ ഇത് മൂന്നാംവട്ടമാണ് പേമ ഖണ്ഡു അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിസ്ഥാനത്ത് എത്തുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അരുണാചല്‍ പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ഡോര്‍ജി ഖണ്ഡുവിന്റെ മകനാണ് പേമ. ഡോര്‍ജിയുടെ മരണത്തിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് അദ്ദേഹം അധികാര രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

- Advertisement -

മുന്‍പ് അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായും തവാങ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. 2016-ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന പേമ, പാര്‍ട്ടി വിടുകയും പിന്നീട് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേരുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ബി.ജെ.പിയിലെത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week