ലക്ഷങ്ങളുടെ എം.ഡി.എം.എയുമായി ബസ് യാത്ര; ആലപ്പുഴയില്‍ വന്‍ മയക്കുമരുന്നുവേട്ട

കൊച്ചി: ലക്ഷങ്ങളുടെ മാരകമയക്കുമരുന്നു ശേഖരവുമായ് യുവാവ് പിടിയില്‍. എറണാകുളം തമ്മനം മുല്ലേത്ത് ലിജു (44) ആണ് 138 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ബസ് യാത്രയ്ക്കിടെയാണ് തൈക്കാട്ടുശ്ശേരി മണപ്പുറം ബസ്സ് സ്റ്റോപ്പിന് സമീപത്ത് നിന്നും ലിജു പിടിയിലായത്. ചേര്‍ത്തല – അരുക്കുറ്റി റൂട്ടിലെ സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു ലിജു.

പോലീസിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബസ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലക്ഷങ്ങളാണ് ഇതിന് വില. വിവിധ സ്ഥലങ്ങളില്‍ വില്‍പ്പന നടത്താനായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ ഇതു വരെ പിടികൂടിയതില്‍ ഏറ്റവും വലിയ അളവ് മയക്കുമരുന്നാണ് ലിജുവില്‍ നിന്നും പിടികൂടിയത്.

ജനുവരി 19 മുതല്‍ 31 നടത്തിയ പരിശോധനയില്‍ 4 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയിലായിരുന്നു.ഈ കേസ്സില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ സൂചനകളാണ് ഇന്നത്തെ വന്‍ മയക്ക് മരുന്ന് വേട്ടയിലേക്കെത്തിയത്. സ്‌പെഷ്യല്‍ സ്‌ക്വാര്‍ഡ് അംഗങ്ങളായ ജാക്‌സണ്‍, ഉല്ലാസ്, സേവ്യര്‍, ജിതിന്‍, അനൂപ്, പ്രവീഷ്, ഗിരീഷ്, എബി തോമസ്സ്,ശ്യാംകുമാര്‍, അബിന്‍ കുമാര്‍ എന്നിവര്‍ നടത്തിയ ആസൂത്രിത നീക്കമാണ് പ്രതിയെ കുടുക്കിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനായ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News