24.5 C
Kottayam
Friday, June 5, 2026

നിന്റെ മാറിടം മനോഹരമാണ്! അയാള്‍ക്ക് എന്റെ അച്ഛനേക്കാള്‍ പ്രായമുണ്ടായിരുന്നു; പബ്ലിക്കില്‍ ആയിഷ നേരിട്ടത്

Must read

കൊച്ചി:ബിഗ് ബോസ് താരം ആയിഷ ഖാന്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. തന്റെ ഡാന്‍സ് റീലുകൡലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ബിഗ് ബോസ് ഹിന്ദി സീസണ്‍ 17 ലാണ് ആയിഷ പങ്കെടുക്കുന്നത്. ഷോയുടെ വിന്നറാകാന്‍ സാധിച്ചില്ലെങ്കിലും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ ആയിഷയ്ക്ക് സാധിച്ചിരുന്നു. ഷോയ്ക്ക് ശേഷവും താരം സജീവമായി തന്നെ സോഷ്യല്‍ മീഡിയയിലും അഭിനയ രംഗത്തുമുണ്ട്. 

ഒരിക്കല്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കിട്ടിരുന്നു ഒരിക്കല്‍ ആയിഷ ഖാന്‍. ജൂഹു ബീച്ചില്‍ വച്ചുണ്ടായ മോശം അനുഭവമാണ് താരം പങ്കുവെച്ചത്. ഒരു സംഘം പുരുഷന്മാര്‍ തന്നെ ശല്യം ചെയ്തതിനെക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. 

”വല്ലാതെ സ്ട്രസ് അനുഭവിക്കേണ്ടി വന്നൊരു ദിവസം വൈകുന്നേരം ഞാന്‍ ജൂഹു ബീച്ചിലിരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ എന്റെ അരികില്‍ വന്നു. പിന്നാലെ മറ്റൊരാള്‍. അങ്ങനെ എനിക്ക് ചുറ്റും മൂന്ന് നാല് പേരായി.

എനിക്ക് പേടിയായി. സുരക്ഷിതമല്ലെന്ന് തോന്നി. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ പോകാന്‍ തീരുമാനിച്ചു. അവര്‍ ഫോണില്‍ സംസാരിക്കുന്നത് പോലെ സംസാരിക്കാന്‍ തുടങ്ങി. എന്നെ കാണാന്‍ എങ്ങനെയാണെന്നും ധരിച്ചിരിക്കുന്ന വസ്ത്രത്തെക്കുറിച്ചുമൊക്കെ അവര്‍ സംസാരിച്ചു തുടങ്ങി” ആയിഷ പറയുന്നു. 

- Advertisement -

”ഞാന്‍ അയാളോട് ഒച്ചയിട്ടു. അടുത്തുള്ളവര്‍ കേള്‍ക്കണം എന്നു കരുതി തന്നെയായിരുന്നു അങ്ങനെ ചെയ്തത്. അപ്പോള്‍ അയാള്‍ ഞാന്‍ ഫോണില്‍ സംസാരിക്കുകയാണെന്ന് പറഞ്ഞു. നിങ്ങളോട് ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ എന്നും പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. ഞാന്‍ അയാളോട് ദേഷ്യപ്പെടുകയും അവിടെ നിന്നും പോരുകയും ചെയ്തു. എന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു സ്പര്‍ശനമോ നോട്ടമോ മതിയാകും നിങ്ങളുടെ ഉദ്ദേശം മനസിലാക്കിയെടുക്കാന്‍ ഒരു സ്ത്രീയ്ക്ക്” ആയിഷ പറയുന്നു.

- Advertisement -

എന്നാല്‍ തനിക്ക് നേരിടേണ്ടി വന്ന ഏറ്റവും മോശം അനുഭവമായി ആയിഷ പറയുന്നത് മറ്റൊന്നാണ്. ഒരിക്കല്‍ തന്റെ അച്ഛനേക്കാളും പ്രായമുള്ള ഒരാള്‍ തന്റെ ശരീരത്തെക്കുറിച്ച് പറയുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്തത് തന്നെ ഭയപ്പെടുത്തിയെന്നാണ് ആയിഷ പറയുന്നത്. 

”ഒരിക്കല്‍ ഞാന്‍ എന്റെ ബില്‍ഡിംഗിന്റെ അരികില്‍ നില്‍ക്കുകയായിരുന്നു. അവിടെ ഒരു അങ്കിളുണ്ട്. എന്റെ അച്ഛനേക്കാളും പ്രായമുണ്ടാകും. ഞാന്‍ നടന്നു വരുമ്പോള്‍ അയാള്‍ എന്റെ അടുത്ത് വന്ന് വണ്ടി നിര്‍ത്തി. ഞാന്‍ കരുതി എന്റെ അച്ഛനെ അറിയുന്ന ആളാകുമെന്ന്. പറയൂ അങ്കിള്‍ എന്ന് ഞാന്‍ പറഞ്ഞു. നിന്റെ സ്തനങ്ങള്‍ നല്ലതാണ് എന്നായിരുന്നു അയാളുടെ പ്രതികരണം. അതും പറഞ്ഞ് അയാള്‍ പോയി” ആയിഷ പറയുന്നു. 

”എന്താണ് സംഭവിച്ചതെന്ന് പോലും മനസിലാകാതെ ഞാന്‍ കുറച്ച് നേരം നിശ്ചലയായി നിന്നു പോയി. അയാള്‍ കുറച്ച് മുന്നോട്ട് പോയ ശേഷം വണ്ടി നിര്‍ത്തി. എന്നിട്ട് എന്നെ നോക്കി ചിരിച്ചു. നോക്കൂ, ഞാന്‍ എന്താണ് പറഞ്ഞതെന്ന് നോക്കൂ എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത് അപ്പോള്‍” ആയിഷ ഓര്‍ക്കുന്നു. തനിക്ക് ഒരു ഓഡിഷനില്‍ വച്ചുണ്ടായ മോശം അനുഭവവും താരം പങ്കിടുന്നുണ്ട്. 

- Advertisement -

ഫോട്ടോയെടുക്കുമ്പോള്‍ അവര്‍ തനിക്ക് ധരിക്കാന്‍ നെറ്റു പോലൊരു വസ്ത്രം നല്‍കി. താന്‍ അതിന്റെ അടയില്‍ ഇന്നര്‍ ധരിക്കാമെന്നാണ് കരുതിയത്. എന്നാല്‍ അയാള്‍ തന്നോട് അത് പറ്റില്ലെന്നാണ് പറഞ്ഞത്.

ഞങ്ങള്‍ ഇതല്‍പ്പം സെഡക്ടീവായിട്ടാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ അടിയില്‍ ഒന്നും ധരിക്കരുത് എന്ന് അയാള്‍ പറഞ്ഞു. അതെങ്ങനെ എന്ന് ചോദിച്ചപ്പോള്‍ നിങ്ങളുടെ നെഞ്ചിന് മുകളില്‍ മാത്രമേ ഷൂട്ട് ചെയ്യൂ എന്നായിരുന്നു മറുപടി. പക്ഷെ ആ വസ്ത്രം മുഴുവന്‍ നെറ്റ് പോലെയായിരുന്നു എന്നും ആയിഷ ഓര്‍ക്കുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week