ചെന്നൈ: രാജ്യത്തെ വിവിധ ഭാഷകളിലായി സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ടെലിവിഷന്‍ പരിപാടികളില്‍ ഒന്നാണ് ബിഗ് ബോസ്.വിവിധ ഭാഷകളിലായി സൂപ്പര്‍ താരങ്ങളാണ് ബിഗ് ബോസായി അരങ്ങിലെത്തുന്നതും. വിവിധ മേഖലകളില്‍ നിന്നുള്ള താരങ്ങള്‍ മത്സരാര്‍ത്ഥികളുമാണ്.തമിഴില്‍ വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന അവതാരകന് കമല്‍ഹാസനാണ്.ജൂണ്‍ 23 ന് ഈ സീസണിലെ സംപ്രേഷണം ആരംഭിയ്ക്കുകയും ചെയ്യും. എന്നാല്‍ ബിഗ് ബോസിന്റെ തമിഴ് സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായ സുധന് ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുകയാണ്.
ബിഗ്ബോസ് ഷേ അശ്ലീലം നിറഞ്ഞതും തമിഴ് സംസ്കാരത്തിന് യോജിക്കാത്തതുമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം.അല്‍പ്പവസ്ത്രം ധരിച്ചെത്തുന്ന മത്സരാര്‍ത്ഥികള്‍ യുവജനങ്ങളെ വഴിതെറ്റിയ്ക്കും. ലൈംഗികതയടക്കമുള്ള കാര്യങ്ങള്‍ മറയില്ലാതെ പുറത്തുവിടുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സംപ്രേഷണം അനുവദിയ്ക്കരുതെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു.