കൊച്ചി:മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബോസ് സീസൺ 3 യുടെ വിജയിയെ പ്രഖ്യാപിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയായിരുന്നു ഫിനാലെയ്ക്കായി കാത്തിരുന്നത്. ആദ്യ രണ്ട് സീസണുകളെക്കാളും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാം ഭാഗത്തിന് ലഭിച്ചത്. രസകരമായ ടാസ്ക്കുകളായിരുന്നു ഇക്കുറി മത്സരത്തിൽ ഉൾപ്പെടുത്തിയത്. രണ്ടാം സ്ഥാനം സായി വിഷ്ണു കരസ്ഥമാക്കിയപ്പോൾ ഒന്നാമതായി മണിക്കുട്ടൻ എഴുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഫ്ലാറ്റ് സ്വന്തമാക്കുകയായിരുന്നു.
92,001,384 വോട്ടുകള്‍ മണിക്കുട്ടൻ നേടിയപ്പോള്‍ സായ് വിഷ്ണു നേടിയത് 60,104,926 വോട്ടുകളാണ്. മണിക്കുട്ടൻ വിജയിച്ചത് 31,896,458 വോട്ടുകളുടെ വ്യത്യാസത്തിലാണ്. സെക്കൻഡ് റണ്ണറപ്പായ ഡിംപൽ ഭാലിന് 23,728,828 വോട്ടുകളാണ് ലഭിച്ചത്. ഈ സീസണിലെ ഏറ്റവും മികച്ച എന്‍റര്‍ടെയ്നറിനുള്ള പുരസ്കാരവും മണിക്കുട്ടനാണ് നേടിയത്. ഈ സീസണിലെ മികച്ച ഡ്രീമറായി ഏവരേയും സ്വപ്‍നം കാണാൻ പ്രചോദിപ്പിച്ചതിനുള്ള പുരസ്കാരം സായ് വിഷ്‍ണു നേടുകയുമുണ്ടായി.
മണിക്കുട്ടന്‍റെയും സായ് വിഷ്‍ണുവിന്‍റെയും കുടുംബാംഗങ്ങളോട് മോഹൻലാല്‍ ഗ്രാൻഡ് ഫിനാലെ വേദിയില്‍ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയും ചെയ്‍തു. ഗ്രാൻഡ് ഫിനാലെയില്‍ ഫൈനൽ ഫൈവ് റൗണ്ടിൽ മത്സരിച്ചത് മണിക്കുട്ടൻ,സായ് വിഷ്‍ണു , ഡിംപൽ ഭാൽ, റംസാൻ, അനൂപ് കൃഷ്ണൻ എന്നിവരായിരുന്നു.
അവസാന റൗണ്ടില്‍ ഇടംപിടിച്ച എട്ട് മത്സരാര്‍ഥികളുടെ സ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം മറ്റു ചില സമ്മാനങ്ങളും ബിഗ് ബോസ് 3 ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. അതിലൊന്നായിരുന്നു ഈ സീസണില്‍ ഏറ്റവുമധികം ഊര്‍ജ്ജസ്വലത സൃഷ്‍ടിച്ച മത്സരാര്‍ഥിക്കുള്ള ‘എനര്‍ജൈസര്‍ ഓഫ് ദി സീസണ്‍’ പുരസ്‍കാരം. ഡിംപല്‍ ഭാലിനാണ് ഈ പുരസ്‍കാരം. അതേപോലെ ‘ഗെയ്‍മര്‍ ഓഫ് ദി സീസണ്‍’ പുരസ്‍കാരം അനൂപ് കൃഷ്‍ണനും ‘എന്‍റര്‍ടെയ്‍നര്‍ ഓഫ് ദി സീസണ്‍’ മണിക്കുട്ടനും ‘പീസ്മേക്കര്‍ ഓഫ് ദി സീസണ്‍’ നോബിക്കും ലഭിച്ചു.
അവസാന റൗണ്ടില്‍ എത്തിയ എട്ട് പേര്‍ക്കൊപ്പം സീസണ്‍ 3ലെ ഒരാളൊഴികെ മുഴുവന്‍ മത്സരാര്‍ഥികളും ഫിനാലെ വേദിയില്‍ മോഹന്‍ലാലിനൊപ്പം എത്തിയിട്ടുണ്ട്. ഭാഗ്യലക്ഷ്‍മി മാത്രമാണ് വ്യക്തിപരമായ കാരണത്താല്‍ വിട്ടുനില്‍ക്കുന്നത്. രണ്ട് മാസത്തിനുശേഷം വീണ്ടും ഒരുമിച്ച് കാണുന്നതിന്‍റെ ആവേശത്തിലുമാണ് മത്സരാര്‍ഥികള്‍.
അതേസമയം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ബിഗ് ബോസ് സീസൺ 3 യുടെ വിന്നറെ കുറിച്ചാണ്. മണിക്കുട്ടൻ വിജയിയാകാൻ അനിയോജ്യനല്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. ഫിനാലെ ടെലികാസ്റ്റിന് പിന്നാലെയാണ് വിമർശനം ഉയർന്നത്.
ഷോയിൽ നിന്ന് ഇടയ്ക്ക് പുറത്ത് പോയ വ്യക്തിയ്ക്ക് ഒന്നാം സ്ഥാനം കൊടുത്തത് ശരിയായില്ല എന്നാണ് ഒരു വിഭാഗം പേർ പറയുന്നത്. ”വളരെ മോശമായ തീരുമാനമാണ് ഇത്. ഷോയിൽ നിന്ന് പേടിച്ച് ഓടി പോയ ഒരു വ്യക്തിയ്ക്ക് ലോകം മുഴുവൻ പ്രശസ്തമായ ഈ ഷോയുടെ വിജയിയായി തിരഞ്ഞെടുതത്ത്.പേടിച്ചു QUIT ചെയ്തു പോയ മണിയ്ക്ക് കപ്പോ, ശെരിക്കും ക്വിറ്റ് ചെയ്യാൻ വേണ്ടി അല്ലേ അന്നത് പറഞ്ഞത്,, അത് അഭിനയമായിരുന്നോ,മണിക്കുട്ടൻ ആണെന്ന് മണിക്കുട്ടന് തന്നെ നന്നായി അറിയാം..ബാക്കി ഉള്ളോർക്കും അറിയാം..എന്തിനാ ഓവർ പ്രഹസനം. ക്വിറ്റ് ചെയ്യാനുള്ള മനസാണോ വിജയിയാകാൻ വേണ്ട യോഗ്യത. ഇത് സ്ക്രിപ്റ്റട്ടും പ്ലാൻ ചെയ്ത വിജയിയുമാണ്. എന്തിനാണ് ഇങ്ങനെയൊരു പ്രഹസം” എന്നൊക്കയാണ് ലഭിക്കുന്ന കമന്റുകൾ. നെഗറ്റീവ് കമന്റുകൾ വരുമ്പോഴും മണിക്കുട്ടനെ അഭിനന്ദിച്ചും താരത്തിന്റെ വിജയത്തിൽ പങ്കുചേർന്നും നിരവധി പേർ എത്തുന്നുണ്ട്