24.9 C
Kottayam
Saturday, June 6, 2026

‘ഭീമൻ രഘു വെറും മണ്ടനാണ്, കോമാളി, ആ മസിൽ ഉണ്ടെന്നേയുള്ളൂ’; രഞ്ജിത്ത്

Must read

കൊച്ചി:സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ നടൻ ഭീമൻ രഘു എഴുന്നേറ്റ് നിന്ന സംഭവം വലിയ വാർത്തയായിരുന്നു. താൻ അച്ഛനെ പോലെ കാണുന്ന വ്യക്തിയായതിനാൽ ബഹുമാനം കൊണ്ട് എഴുന്നേറ്റ് നിന്നതാണെന്നായിരുന്നു അന്ന് രഘു ഇതിന് നൽകിയ വിശദീകരണം. ഇപ്പോഴിതാ ഈ സംഭവത്തിൽ ഭീമൻ രഘുവിനെ രൂക്ഷമായി പരിഹസിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്.

‘ഭീമൻ രഘുവിന് മസിലുണ്ടെന്നേയുള്ളൂ, ഒരു കോമാളിയാണ്.ഞങ്ങളൊക്കെ എത്ര കളിയാക്കുന്നതാണ്. വെറും മണ്ടനാണ്. നമ്മുടെ ഒരു സുഹൃത്ത് മുൻപ് രഘുവിനോട് പറഞ്ഞു, രഘു നിങ്ങളെ ശക്തികൊണ്ടും ബുദ്ധി കൊണ്ടും എനിക്ക് കീഴ്പ്പെടുത്താനാകില്ലയെന്ന്. അപ്പോൾ രഘു പറഞ്ഞു, ശക്തികൊണ്ട് എനിക്ക് മനസിലായി, പക്ഷേ ബുദ്ധികൊണ്ട് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ തമാശ പറഞ്ഞാൽ പോലും മനസിലാകേണ്ടേയെന്ന്.

ഭീമൻ രഘു ചടങ്ങിൽ എഴുന്നേറ്റ് നിന്നപ്പോൾ അയാളെ ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ലെന്നതാണ് എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം.’രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാൽ അവൻ ആളാകും. അങ്ങനെ പുള്ളി ആരേയും ആളാക്കില്ല.നിരവധി കാര്യങ്ങളിൽ ഏറെ ഇഷ്ടവും ബഹുമാനവുമുള്ള ഒരു രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ. മറ്റുള്ളവർ എന്തു പറയുന്നു എന്നത് അദ്ദേഹത്തിന് ഒരു പ്രശ്‌നമല്ല’, രഞ്ജിത്ത് പറഞ്ഞു.

മീശ പിരിക്കുന്നതുൾപ്പെടെയുള്ള നിരവധി താൻപോരിമയുള്ള കഥാപാത്രങ്ങൾ രഞ്ജിത്തിന്റെ സിനിമയിലൂടെ വന്നിട്ടുണ്ടല്ലോ, അത്തരം ആൽഫാ മെയിൽ ലീഡ് റോളുകളുടെ കാലം കഴിഞ്ഞെന്ന് തോന്നുന്നുണ്ടോ എന്നുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു-തൻപോരിമ കാണിക്കുന്ന പുരുഷൻമാരേയും വീട്ടിൽ ഒതുങ്ങിയിരിക്കുന്ന സ്ത്രീകളേയും കണ്ടിട്ടാണ് ഞാൻ വളർന്നത്. അത് എന്നെ സ്വാധീനിച്ചിട്ടുണ്ടാകും. ഞാൻ തൻപോരിമയുള്ള ആളാണോയെന്ന് എന്റെ കൂടെ ജീവിച്ചവർക്ക് മാത്രമേ അറിയൂ. ഒരു പെണ്ണിന്റെ കഥ എന്ന സിനിമ ഉണ്ടായിരുന്നു അതിൽ സത്യൻ കഥാപാത്രം പീഡിപ്പിക്കുന്ന ഷീലയുടെ കഥാപാത്രം പിന്നീട് വന്ന് പ്രതികാരം ചെയ്യുന്നുണ്ട്. വലിയ വിപ്ലവ സ്വഭാവമുള്ള ആശയങ്ങൾ അന്നത്തെ കാലത്തും സിനിമ ആയിട്ടുണ്ട്.

- Advertisement -

മോഹൻലാലിനെ ഞാനാണ് മീശപിരിപ്പിച്ചെന്ന് പറയുന്നതൊക്കെ വിവരമില്ലാത്തവരാണ്. എന്നെ കയറി ചൊറിയണം എന്ന് ചിന്തിക്കുന്നവരാണ് പറഞ്ഞ് ഉണ്ടാക്കുന്നത്. ഓരോ കഥ വരുമ്പോൾ ഓരോരുത്തരുടെ മുഖം നമ്മുടെ മനസിൽ തെളിയും. അങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്. പാലേരി മാണിക്യത്തിൽ മമ്മൂട്ടി ഇങ്ങോട്ട് വിളിച്ചാണ് റോൾ ചോദിച്ചത്.താങ്കളെ അഭിനയിപ്പിക്കാൻ ബജറ്റ് ഇല്ലെന്ന് പറഞ്ഞെങ്കിലും എനിക്ക് അഭിനയിക്കണമെന്ന് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week