28.8 C
Kottayam
Thursday, June 4, 2026

‘ഇന്ന് ഞാന്‍ സന്തോഷങ്ങള്‍ തിരഞ്ഞെടുക്കുന്നു’; പിങ്കില്‍ അതിസുന്ദരിയായി തിളങ്ങി ഭാവന; എപ്പോഴും സന്തോഷത്തോടെയിരിക്കൂവെന്ന് ആരാധകര്‍

Must read

കൊച്ചി:മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന.

2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയില്‍ ശേഷം മലയാള സിനിമയില്‍ ഭാവന എത്തിയിട്ടില്ല. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്. ഈ ചിത്രം മലയാളത്തിലും ചര്‍ച്ചയായിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവെക്കാറുള്ള പോസ്റ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തില്‍ ഭാവന പങ്കുവെച്ച കുറച്ച് ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

- Advertisement -

‘ഇന്ന് ഞാന്‍ സന്തോഷങ്ങള്‍ തിരഞ്ഞെടുക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് പിങ്ക് നിറത്തിലുള്ള വസ്ത്രമണിഞ്ഞ ചിത്രങ്ങള്‍ താരം പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ചേച്ചി എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാണ് ചേച്ചിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇഷ്ടം, ഭാവനയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു, എന്തൊരു ക്യൂട്ട് ആണ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

- Advertisement -

അതേസമയം, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് എംനടി ഭാവനയ്ക്ക് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചത്. ദുബൈയിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തിയാണ് ഭാവന വിസ സ്വീകരിച്ചത്. പിന്നാലെ നടിയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു. വെളുത്ത ടോപ്പ് ധരിച്ച് ഗോള്‍ഡന്‍ വീസ സ്വീകരിക്കാനെത്തുന്ന ഫോട്ടോയും വീഡിയോയും വ്യാപകമായി പ്രചരിച്ചതോടെയാണ് താരത്തിനെതിരെ സൈബര്‍ ബുള്ളിയിങ് വന്ന് തുടങ്ങിയത്.

ടോപ്പിനടിയില്‍ വസ്ത്രമില്ലെന്നായിരുന്നു പ്രചാരണം. കൈ ഉയര്‍ത്തുമ്പോള്‍ കാണുന്നത് ശരീരമാണെന്നായിരുന്നു ആക്ഷേപം. യഥാര്‍ഥത്തില്‍ ടോപ്പിന് താഴെ ദേഹത്തോട് ചേര്‍ന്ന് കിടക്കുന്ന ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രം ഭാവന ധരിച്ചിരുന്നു. പരിഹാസം കൂടിയതോടെ ഭാവന തന്നെ പ്രതികരിച്ച് എത്തിയിരുന്നു.

‘അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേര്‍ന്നതാണ് ആ ടോപ്പ്. സ്ലിപ്പ് ദേഹത്തോട് ചേര്‍ന്ന് കിടക്കുന്ന വസ്ത്രമാണ്. ഇതൊരു പുതിയ കണ്ടുപിടിത്തമൊന്നുമല്ല. ധാരാളം പേര്‍ ഉപയോഗിക്കുന്നുണ്ടെന്ന് അത് ഉപയോഗിച്ചവര്‍ക്കും കണ്ടവര്‍ക്കും അറിയാം.’ ടോപ് മാത്രം ധരിച്ച് പുറത്തുപോകുന്ന ഒരാളല്ല ഞാന്‍. എന്ത് കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ആക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിലുമാണ് അവരുടെ സന്തോഷം. അവര്‍ക്ക് ഇതിലൂടെ മനസിന് സന്തോഷവും സുഖവും കിട്ടുന്നുവെങ്കില്‍ കിട്ടട്ടെ. അവരോട് എനിക്കൊന്നും പറയാനേയില്ല’ എന്നാണ് ഭാവന പ്രതികരിച്ചത്.

- Advertisement -

മലയാളത്തില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത ഭാവന ഇപ്പോള്‍ വീണ്ടും ഒരു ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഷറഫുദ്ദീന്‍ നായകനാകുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലൂടെയാണ് ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. വിവാഹശേഷമാണ് ഭാവന മലയാള സിനിമയില്‍ നിന്ന് മാറി നിന്നത്. ഏകദേശം അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഭാവന തിരിച്ചെത്തുന്നത്. 2017 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ആദം ജോണില്‍ ആയിരുന്നു ഭാവന മലയാളത്തില്‍ അവസമായി അഭിനയിച്ചത്.

ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സംവിധാനം ചെയ്യുന്നത്. ഇതിന് പുറമെ ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഭദ്രന്റെ ഇഒ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ന്‍ നിഗമാണ് ചിത്രത്തിലെ നായകന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week