23.9 C
Kottayam
Thursday, June 4, 2026

കാവിക്കൊടി ഏന്തിയ വനിതയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ച നടത്തിയപ്പോള്‍ ഇറങ്ങിപ്പോന്നത് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍; കരിങ്കൊടി കാണിച്ച എബിവിപി പ്രവര്‍ത്തകര്‍ കാറിലെ ദേശീയ പതാക വലിച്ചു കീറിയെന്നും മന്ത്രി വി ശിവന്‍കുട്ടി

Must read

തിരുവനന്തപുരം: സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് പരിപാടിയില്‍ കാവിക്കൊടി ഏന്തിയ വനിതയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ച നടത്തിയപ്പോള്‍ ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് നിലപാട് വ്യക്തമാക്കി ഇറങ്ങിപ്പോന്നതെന്ന് വി ശിവന്‍കുട്ടി.

സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ഒരു മതേതര സംഘടനയാണ്. മതം, ജാതി, മതപരമായ ചിഹ്നങ്ങള്‍ എന്നിവ ഉപയോഗിക്കാത്ത പ്രസ്ഥാനമാണ്. ഇതിന്റെ ഭരണഘടനയും പ്രവര്‍ത്തന മാര്‍ഗ നിര്‍ദ്ദേശങ്ങളും മതേതരത്വത്തെ ആധാരമാക്കുന്നു. വിദ്യാലയങ്ങളിലൂടെയാണ് പ്രധാനമായും സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് പ്രവര്‍ത്തനം നടപ്പിലാക്കുന്നത്. അതിന്റെ മേല്‍നോട്ടം വിദ്യാഭ്യാസ വകുപ്പിനാണ്. ഗവര്‍ണര്‍ ഈ പ്രസ്ഥാനത്തില്‍ പേട്രണ്‍ എന്ന പദവിയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് റൂള്‍ പ്രകാരം പേട്രണ്‍ സ്ഥാനത്ത് ഗവര്‍ണര്‍ നിര്‍ബന്ധമില്ല എന്നും മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -

ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടുള്ള നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കേണ്ടത്. വിദ്യാര്‍ഥികള്‍ക്കുള്ള പ്രസ്താവനകളിലും പ്രവര്‍ത്തനങ്ങളിലും മതേതരത്വം ഒരു പ്രധാന മൂല്യമാണ്. ഭാരതാംബ പോലുള്ള മിഥ്യാത്മക പ്രതീകങ്ങള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ ഉപയോഗിക്കുന്നത് മതേതരത്വത്തെയും ആധുനിക വിദ്യാഭ്യാസ മൂല്യങ്ങളെയും ചോദ്യം ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി ഇറങ്ങിപ്പോന്നത്. അത് വ്യക്തിപരമായിരുന്നില്ല, മറിച്ച് ഭരണഘടനാ മൂല്യങ്ങളോട് ആദരവ് പുലര്‍ത്തിയായിരുന്നു. കേരളം മതേതര -ജനാധിപത്യ ആശയങ്ങളെ പിന്തുടരുന്ന സംസ്ഥാനമാണ്.

- Advertisement -

സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് പോലെ ബാല്യകാല വിദ്യാഭ്യാസ രംഗത്തെ സ്വതന്ത്ര പ്രസ്ഥാനങ്ങള്‍ കൃത്യമായ രീതിയില്‍ മതേതരത്വം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം ഭരണഘടനാപരമായ ജാഗ്രതയും പൊതുസാംസ്‌കാരിക ഉത്തരവാദിത്വവുമാണ്.

- Advertisement -

എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്നത് കാറിന്റെ മുമ്പില്‍ ചാടി വീഴുന്നതുമൊക്കെ രാജ്ഭവനില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. രാജ്ഭവന്‍ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണ്. തിരുവനന്തപുരത്ത് കരിങ്കൊടി കാണിച്ച എബിവിപി പ്രവര്‍ത്തകര്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കാറിന്റെ മുമ്പിലുള്ള ദേശീയ പതാക വലിച്ചു കീറി. ദേശീയ പതാകയുടെ ഉള്ള അവരുടെ ബഹുമാനം എത്രത്തോളമാണ് എന്നത് ഇതില്‍ നിന്ന് വ്യക്തമാണ് മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week