NationalNews

ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂരില്‍ തുടക്കം.നീതിക്കായുള്ള പോരാട്ടം നീണ്ടതെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ

ഇംഫാല്‍: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക്  മണിപ്പൂരിൽ നിന്ന് തുടക്കമായി.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഘര്‍ഗെ രാഹുല്ഗാന്ധിക്ക് പതാക കൈമാറിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്.മണിപ്പൂർ ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടം നടന്ന മണ്ണാണ്.ഭാരത് ജോഡോ യാത്രയിൽ രാഹുൽ ആയിരങ്ങളെ കണ്ടു.

ഇത്രയും വലിയ യാത്ര ഇതിന് മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ല.സമൂഹത്തിന്‍റെ  നാനാ തുറയിൽപ്പെട്ടവരുമായി അദ്ദേഹം  സംവദിച്ചു.രാഹുൽ ഗാന്ധി ഭരണഘടനയെ സംരക്ഷിക്കാനാണ് പോരാടുന്നത്
പോരാട്ടം നീണ്ടതാണ്.നീതിക്കായുള്ള പോരാട്ടമാണ് നടക്കുന്നത്.മോദിയുടെത് ഏകാധിപത്യ മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു.

66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ  കടന്നുപോകും.ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറ് വരെയാണ് രാഹുൽ യാത്ര നടത്തുക .  കൊങ്ജോമിലെ  യുദ്ധസ്മാരകത്തിൽ   ആദരവ് അർപ്പിച്ച ശേഷമാണ് രാഹുല്‍  ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയത്..  കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി അംഗങ്ങൾ എംപിമാർ ഉൾപ്പെടെയുള്ളവർ ആദ്യദിനം പരിപാടിയുടെ ഭാഗമാവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button