29.2 C
Kottayam
Friday, September 27, 2024

ഭാഗ്യദേവത ഏറ്റുമാനൂരില്‍,കോടീശ്വരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.കുറവില്ലങ്ങാട്ട് ഒരു കോടി പങ്കിട്ട് ടിക്കറ്റെടുത്ത അതിഥി തൊഴിലാളികള്‍ക്ക്

Must read

കുറവിലങ്ങാട്:കേരള ഭാഗ്യ മിത്ര ലോട്ടറിയുടെ ഞായറാഴ്ചത്തെ നറുക്കെടുപ്പില്‍ ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം കുറവിലങ്ങാട് ജോലിചെയ്യുന്ന മൂന്ന് അതിഥി തൊഴിലാളികള്‍ക്ക്. ഇന്നലെ മൂന്നിന് നറുക്കെടുത്ത ഭാഗ്യ മിത്ര ബി എം 4 ന്റെ നറുക്കെടുപ്പില്‍ അഞ്ചു പേര്‍ക്കാണ് ഒരുകോടി വീതം ലഭിക്കുക.

കുറവിലങ്ങാട് നിന്നെടുത്ത ബി സി 275591 നമ്പര്‍ ടിക്കറ്റിനാണ് ഒരു കോടി ലഭിച്ചത്. രണ്ടുവര്‍ഷമായി കുറവിലങ്ങാട് മേസ്തിരി പണി ചെയ്യുന്ന തൊഴിലാളികള്‍ ഷെയര്‍ ചെയ്തെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അസം സ്വദേശികളായ സഹോദരങ്ങള്‍ ഷഹാദലി(36), നൂര്‍ മുഹമ്മദ് അലി (30), കൊല്‍ക്കത്ത മൂര്‍ഷിദാബാദിലെ ഹക്തര്‍ ഷേക്ക് (42) എന്നിവര്‍ക്കാണ് സമ്മാനം. ഞായറാഴ്ച രാവിലെ കുറവിലങ്ങാട് പഞ്ചായത്തു ബസ് സ്റ്റാന്‍ഡിലെ കടയില്‍ നിന്നുമാണ് ഇവര്‍ നാല് ടിക്കറ്റുകള്‍ എടുത്തത്.

ഭാഗ്യമിത്ര ലോട്ടറി ഒന്നാം സമ്മാനമായ ഒരു കോടി രൂപ വീതമുള്ള 5 സമ്മാനങ്ങളില്‍ ഒന്ന് ഏറ്റുമാനൂരില്‍ വിറ്റ ടിക്കറ്റിനും. എന്നാല്‍ ഭാഗ്യശാലിയെ കണ്ടെത്താനായില്ല. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തെ നിരപ്പേല്‍ ലക്കി സെന്ററില്‍ നിന്നു പേരൂര്‍ സ്വദേശിയായ ഏജന്റ് വിജയനാണ് ടിക്കറ്റ് കൈമാറിയതെന്ന് കടയുടമ പറയുന്നു.

BG 369075 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് പ്രൈസ്.ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര.28ശതമാനം ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില.ഒന്നാം സമ്മാനം അഞ്ചു കോടിയാണ് (അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം).രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടുപേർക്ക്. കൂടാതെ 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് ശാസ്താംകോട്ട തടാകത്തിൽ കണ്ടെത്തിയത്....

Popular this week