KeralaNews

‘ബെവ് ക്യൂ’ ആപ്പിന്റെ ട്രയല്‍ റണ്‍ വൈകും; കാരണമിതാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലൈന്‍ മദ്യവിതരണത്തിനുള്ള ‘ബെവ് ക്യൂ’ (bev Q) മൊബൈല്‍ ആപ്പിന്റെ ട്രയല്‍ റണ്‍ വൈകും. സാങ്കേതിക അനുമതി മാത്രമാണ് തടസമെന്ന് ബെവ്‌കോ അറിയിച്ചു. ഗൂഗിള്‍ സെക്യൂരിറ്റി ക്ലിയറന്‍സ് അടക്കം സാങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ആപ്പ് ട്രയല്‍ റണിന് സജ്ജമാകുമെന്നാണ് വിവരം.

ജിപിഎസ് സംവിധാനം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ക്ക് പത്ത് ദിവസത്തിനിടെ മൂന്നു ലിറ്റര്‍ മദ്യം വാങ്ങാമെന്നാണു നിര്‍ദേശം. ബിവറേജസിനൊപ്പം കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള്‍ വഴിയും ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ വഴിയും ഓണ്‍ലൈന്‍ ബുക്ക് ചെയ്താല്‍ മദ്യം ലഭിക്കും. സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവ4ക്കു എസ്എംഎസ് വഴിയും മദ്യം ബുക്ക് ചെയ്യാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button