തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവർത്തനസമയം സാധാരണനിലയിലേക്ക്. ബെവ്കോ മദ്യവിൽപനശാലകൾ വെള്ളിയാഴ്ച മുതൽ രാവിലെ പത്ത് മണി മുതൽ രാത്രി ഒമ്പത് മണി വരെ പ്രവർത്തിക്കും.
നേരത്തെ രാവിലെ ഒമ്പത് മുതൽ രാത്രി 8 വരെയായിരുന്നു പ്രവർത്തിച്ചിരുന്നത്. കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ ബാറുകളിൽ ഇരുന്ന് കഴിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു.
ഓൺലൈൻവഴിയുള്ള വിദേശ മദ്യവിൽപ്പന സംസ്ഥാനത്തെ മുഴുവൻ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലേക്കും വ്യാപിപ്പിച്ചു. fl.consumerfed.in എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്.
ആദ്യ ഇടപാടിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്.
ഓൺലൈൻവഴി പണം അടയ്ക്കണം. നടപടികൾ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ഒടിപിയുമായി അതത് കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലെത്തി മദ്യം വാങ്ങാം.
ഓൺലൈൻ ബുക്ക് ചെയ്തവർക്കായി പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒടിപി ലഭിച്ച് 48 മണിക്കൂറിനുള്ളിൽ മദ്യം വാങ്ങണം.