Home-bannerKeralaNewsRECENT POSTS
കോട്ടയത്തെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് 50 ലക്ഷം രൂപ വിലവരുന്ന മദ്യം കാണാനില്ല! ജീവനക്കാര്‍ പ്രതിസ്ഥാനത്ത്
കോട്ടയം: ബിവറേജസ് കോര്‍പറേഷന്‍ ചില്ലറ വില്‍പ്പന ശാലയില്‍ നിന്ന് അമ്പത് ലക്ഷം രൂപ വിലവരുന്ന മദ്യം കാണാതായതായി റിപ്പോര്‍ട്ട്. ചങ്ങനാശേരി ഔട്ട്‌ലറ്റിലാണ് ജില്ലാ ഓഡിറ്റ് ടീം നടത്തിയ പരിശോധനയില്‍ കണക്കില്‍ വെട്ടിപ്പ് നടന്നുവെന്നും 59.06 ലക്ഷം രൂപയുടെ മദ്യം കുറവാണെന്നും കണ്ടെത്തിയിരിക്കുന്നത്.
2018 ഡിസംബര്‍ മുതല്‍ 2019 ജനുവരി വരെയുള്ള കണക്കിലാണ് പിഴവ് കണ്ടെത്തിയത്. സ്റ്റോക്കില്‍ 53,21,973 രൂപയുടെ വ്യത്യാസമാണ് കാണാന്‍ കഴിഞ്ഞത്. കൂടാതെ ജനുവരിമുതല്‍ മാര്‍ച്ച് വരെയുള്ള കണക്കുകളിലും കുറവ് ഉണ്ടായിട്ടുണ്ട്. 84,584 രൂപയാണ് ഈ മാസങ്ങളില്‍ ഉണ്ടായ കുറവ്. 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ നഷ്ടമായ തുക ജീവനക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏഴ് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News