തിരുവനന്തപുരം:മദ്യവിൽപനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് ഇന്ന് വൈകിട്ട് 5 മണിയോടെ പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആപ്പിനെ പ്രവർത്തനം തൃപ്തികരമാണോ എന്ന് 6 .30 ഓടെ അറിയാം.വീടുകളിൽ മദ്യം എത്തിക്കുക സർക്കാർ നയമല്ല,സ്റ്റാർട്ടപ്പ് മിഷൻ വഴിയാണ് ഫെയർകോഡ് ടെക്നോളജിസ് എന്ന കമ്പനിയെ തിരഞ്ഞെടുത്തത്,കമ്പനിയെ തിരഞ്ഞെടുത്തത് നടപടിക്രമങ്ങൾ പാലിച്ച്: മന്ത്രി, 570 ബാർ ഹോട്ടലുകൾ മദ്യം വിൽക്കാൻ സമ്മതിച്ചു.
വീടുകളില്‍ ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യില്ലെന്നു എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ബവ്‌റിജസ് ഔട്ലറ്റിലൂടെയായിരിക്കും മദ്യ വിതരണം നടത്തുക. കോവിഡ് മഹാമാരിയെ ലോകമാകെ പരാജയപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി വിവിധ നടപടികള്‍ ലോകത്താകെ സ്വീകരിച്ചു. ഇന്ത്യയിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മദ്യക്കടകളും ബാര്‍ ഹോട്ടലുകളും അടച്ചിടാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതു ഫലപ്രദമായി നടപ്പാക്കി.
പിന്നീട് ലോക്ഡൗണ്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കള്ളുഷാപ്പുകള്‍ മേയ് 13ന് തുറക്കാന്‍ തീരുമാനിച്ചു. ഇതിനു മുമ്പ് തന്നെ തെങ്ങൊരുക്കാന്‍ അനുവാദം നല്‍കി. 2500ലധികം കള്ളുഷാപ്പുകള്‍ തുറന്നു. ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്ലറ്റിന്റെ തിരക്കു നിയന്ത്രിക്കാന്‍ നടപടികളാലോചിച്ചു. പല സ്ഥലങ്ങളിലും തിരക്കു നിയന്ത്രിക്കാനായി. എന്നാല്‍ പലയിടത്തും തിരക്ക് നിയന്ത്രിക്കാനായില്ല. മദ്യഷാപ്പുകള്‍ തുറക്കുമ്പോള്‍ ഉള്ള തിരക്ക് കുറയ്ക്കാന്‍ മൊബൈല്‍ ആപ് വഴി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.